Home News മിഹിറിന്റെ മരണം; മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ

മിഹിറിന്റെ മരണം; മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ

by Sayana k
0 comments

എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആരംഭിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടിയുടെ മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴി രേഖപ്പെടുത്തി. പല ചോദ്യങ്ങൾക്കും സ്കൂൾ അധികൃതർക്ക് വ്യക്തമായ മറുപടിയില്ലെന്ന് പൊതു വിദ്യാഭ്യസ ഡയറക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി.

മിഹിറിന്റെ ആത്മഹത്യയിൽ രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് കാക്കനാട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചത്. കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് മൊഴി രേഖപ്പെടുത്തി.

മിഹിർ നേരത്തെ പഠിച്ച സ്കൂൾ അധികൃതരിൽ നിന്നും തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്മെന്റിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സ്കൂളുകളുടെ പ്രവർത്തനത്തിന് ആവശ്യമായ സർക്കാരിന്റെ NOC ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും ഇരുകൂട്ടർക്കും അത് ഹാജരാക്കാൻ കഴിഞ്ഞില്ല. പല ചോദ്യങ്ങളോടും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ പ്രതികരണം ഉണ്ടായില്ലെന്നും എസ് ഷാനവാസ്

നിശ്ചിത സമയത്തികനം രേഖകൾ ഹാജരാക്കിയില്ലെങ്കിൽ നടപടി ഉണ്ടാകും. സഹപാഠികൾക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ മൊഴിയെടുക്കാൻ ആണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സംഭവത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ അന്വേഷണവും ഉണ്ടാകും. അതേസമയം മിഹിർ നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പലിനെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. മാതാപിതാക്കളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിലേക്കാണ് പോലീസും കടന്നിട്ടുള്ളത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign