Home kannur News സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്: സ്വകാര്യ സ്‌കൂളിലെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട പരാതി തീർപ്പാക്കി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്: സ്വകാര്യ സ്‌കൂളിലെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട പരാതി തീർപ്പാക്കി

by Sayana k
0 comments

സ്വകാര്യ സ്‌കൂളിലെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട പരാതി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തീർപ്പാക്കി. നെടുമുണ്ട സ്വദേശിനി സമർപ്പിച്ച പരാതി, നിയമന അംഗീകാരം നൽകുന്നത് സംബന്ധിച്ച തുടർനടപടികൾ സ്വീകരിച്ചു വരുന്നതായി തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കമ്മീഷൻ തീർപ്പാക്കി ഉത്തരവായത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ സിറ്റിംഗിൽ മൂന്ന് പരാതികളാണ് പരിഗണിച്ചത്. രണ്ട് കേസുകൾ തുടർനടപടികൾക്കായി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി ഒരു പരാതി സ്വീകരിച്ചു.
തലമുറകളായി താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാകുന്നത് സംബന്ധിച്ച് വീർപ്പാട് സ്വദേശിനി സമർപ്പിച്ച പരാതിയിൽ ഡെപ്യൂട്ടി കളക്ടർ (ഡി. എം) സമർപ്പിച്ച റിപ്പോർട്ട് കമ്മീഷൻ പരിഗണിച്ചു. പരാതി വിശദമായ പരിശോധനക്കായി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. സ്വകാര്യ മാനേജ്മെന്റ് സ്‌കൂളിലെ നിയമന അംഗീകാരം സംബന്ധിച്ച കാടാച്ചിറ സ്വദേശിനിയുടെ പരാതിയിൽ, അടുത്ത സിറ്റിങ്ങിൽ സ്‌കൂൾ മാനേജർ നേരിട്ട് ഹാജരാകുവൻ കമ്മീഷൻ ഉത്തരവായി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign