Home News പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച 14കാരന്‍ മരിച്ചു

പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച 14കാരന്‍ മരിച്ചു

by Sayana k
0 comments

ബ്രസീലില്‍ പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച 14 -കാരന്‍ മരിച്ചു. ഡേവി ന്യൂൺസ് മൊറേറ എന്ന കൗമാരക്കാരനാണ് മരിച്ചതെന്ന് ബ്രസീലിയന്‍ പൊലീസ് അറിയിച്ചു. ചത്ത പൂമ്പാറ്റയുടെ അവശിഷ്ടങ്ങളും വെള്ളവും ചേർത്ത മിശ്രിതം കുട്ടി സ്വയം കുത്തിവയ്ക്കുകയായിരുന്നു. ഇതിന് പിന്നലെ ആരോഗ്യനില വഷളാവുകയായിരുന്നു. മരണത്തിന് ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങളിലെ വിഷവസ്തുക്കളുമായി ബന്ധമുണ്ടെന്ന് അധികൃതർ സംശയിക്കുന്നു, ഇത് സെപ്റ്റിക് ഷോക്കിന് കാരണമായേക്കാം. കളിക്കുന്നതിനിടെ തനിക്ക് പരുക്കേറ്റതായിട്ടാണ് ഡാവി ആദ്യം പിതാവിനോട് പറഞ്ഞത്.

മുറി വൃത്തിയാക്കുന്നതിനിടെ തലയണയ്ക്കടിയിൽ നിന്ന് പിതാവ് ഒരു സിറിഞ്ച് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, പോസ്റ്റ്‌മോർട്ടം ഫലം വന്നെങ്കിൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുവെന്ന് പൊലീസ് പറയുന്നു. ആരോഗ്യനില വഷളായപ്പോൾ, ഒരു ചത്ത ചിത്രശലഭത്തെ വെള്ളത്തിൽ കലർത്തി ശരീരത്തിൽ കുത്തിവച്ചതായി കുട്ടി ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign