തളിപ്പറമ്പിന്റെ വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സമഗ്ര വിദ്യഭ്യാസ പരിപാടിയുടെ ഭാഗമായി തയ്യറാക്കിയ വിദ്യാഭ്യാസ പതിപ്പ് ‘ഫ്യൂച്ചര്‍ സ്‌കൂള്‍’ പ്രകാശനം ചെയ്തു. എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ കണ്ണൂര്‍ ആര്‍ഡിഡി ആര്‍ രാജേഷ്‌കുമാറിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളുടെയും തനത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുള്‍പ്പടെ മണ്ഡലത്തിലെ ആകെ പ്രവര്‍ത്തനങ്ങള്‍ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വിദ്യാലയവും തയ്യാറാക്കിയ പതിപ്പുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും ലഭ്യമാക്കും. മൊറാഴ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ അധ്യക്ഷനായി. ആന്തൂര്‍ നഗരസഭാ കൗണ്‍സിലര്‍ സി.പി മുഹാസ്, മുന്‍ അധ്യക്ഷ പി.കെ ശ്യാമള, ഡി.ഇ.ഒ കെ മനോജ്, ഹയര്‍ സെക്കന്ററി കോ ഓര്‍ഡിനേറ്റര്‍ എം.കെ അനൂപ് കുമാര്‍, വിദ്യാഭ്യാസപതിപ്പ് കണ്‍വീനര്‍ കെ.സി സുനില്‍, സമഗ്ര വിദ്യാഭ്യാസ പദ്ധതി മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ ഡോ കെ.പി രാജേഷ്, മൊറാഴ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഷാജന്‍ തോമസ്, എച്ച് എം വി.ബി ചന്ദ്രശേഖരന്‍, പി.ടി.എ പ്രസിഡന്റ് കെ.എം ബാലകൃഷ്ണന്‍, പി.ഒ മുരളീധരന്‍, ഒ.സി പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഫ്യൂച്ചര്‍ സ്‌കൂള്‍ വിദ്യാഭ്യാസ പതിപ്പ് പ്രകാശനം ചെയ്തു
89
