141
എസ്ഡിപിഐ ദേശീയ പ്രസിഡന്റിനെ ഇ ഡി അറസ്റ്റ് ചെയ്തു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസിലാണ് എം കെ ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) തിങ്കളാഴ്ച രാത്രി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഫൈസിയെ കസ്റ്റഡിയിലെടുത്തതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
