Home Politics കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് 

 കണ്ണൂർ സർവ്വകലാശാല  മാങ്ങാട്ടുപറമ്പ  കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി  പഠന  വകുപ്പിൽ   അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് (ഒഴിവുകളുടെ എണ്ണം-1 ) ദിവസ വേതനാടിസ്ഥാനത്തിൽ  താൽക്കാലിക നിയമനം നടത്തുന്നു  . യു ജി സി നിഷ്‌കർഷിക്കുന്ന യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം  നെറ്റ്  യോഗ്യത ഉള്ളവരുടെ  അഭാവത്തിൽ  നെറ്റ് യോഗ്യത ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ് . യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും  ബയോഡാറ്റയും സഹിതം 13-03-2025  (വ്യാഴാഴ്ച  ) രാവിലെ  11.00  മണിക്ക് മാങ്ങാട്ടുപറമ്പ  ഇൻഫർമേഷൻ  ടെക്നോളജി  പഠന വകുപ്പിൽ വകുപ്പ് മേധാവിയുടെ മുന്നിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ് .

അന്താരാഷ്ട സസ്യശാസ്ത്ര സെമിനാർ സമാപിച്ചു

കഴിഞ്ഞ 3 ദിവസങ്ങളിലായി കണ്ണൂർ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസിൽ നടന്നു വരുന്ന അന്താരാഷ്ട എത്ത് നോബയോളജി സെമിനാർ സമാപിച്ചു. അറുപതോളം പ്രബന്ധങ്ങൾ അവതരിപിക്കപ്പെട്ട സെമിനാറിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുത്തു. സെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ തുടർന്ന് സമാഹരിച്ചു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും. എത്ത്നോബയോളജിയുടെ സാധ്യതകൾ അവലോകനം ചെയ്യുന്ന പ്രബന്ധങ്ങൾ സസ്യശാസ്ത്ര മണ്ഡലത്തിലെ പുതിയ ഗവേഷണദിശയിലേക്കുള്ള സാധ്യതകൾ അന്വേഷിക്കുന്നതാണ്. സമാപന ദിവസം അമേരിക്കയിലെ പ്രശസ്ത ലിങ്കൺ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ പ്രൊഫ. ബാബു വള്ളിയോടൻ ജനിതകശാസ്ത മണ്ഡലത്തിലെ എത്ത്നോബയോളജിയുടെ സാധ്യതകൾ സോയാബീൻ ഗവേഷണ ത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ട ജീനോം മാപ്പിൻ്റെ പശ്ചാത്തലത്തിൽ വിശദീകരിച്ചു. ഇന്ത്യയിൽ എത്ത് നോബയോളജിയുടെ സാധ്യതകൾ സസ്യശാസ്ത്രരംഗത്ത് പുതിയ വഴിത്തിരിവായിരിക്കുമെന്നും ജൈവ സാങ്കേതികവിദ്യയും എത്ത്നോബയോളജിയും പരസ്പര പൂരകമായി പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യമാണ് തൻ്റെ പ്രബന്ധത്തിലൂടെ വിശദമാക്കിയത്. തുടർന്നു കേരള ബയോഡൈവേഴ്സിറ്റി ബോർഡ് (Kerala Biodiversity Board ) ചെയർമാൻ ഡോ. എൻ. അനിൽകുമാർ വിഷയമവതരിപ്പിച്ചു. ജൈവ വൈവിധ്യ മേഖലകളെ ജനപങ്കാളിത്തത്തോടെ എങ്ങനെ സംരക്ഷിക്കാമെന്നും സസ്യശാസ്ത്ര ഗവേഷകരും ജനപ്രധിനിധികളും ഒന്നിച്ചുനിന്നുകൊണ്ട് Bio Diversity Register നിർമിച്ചതിൻ്റെ അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ടാണ് പ്രബന്ധാവതരണം നടത്തിയത്. ഇത്തരം ജൈവവൈവിധ്യപഠനങ്ങൾ എത്ത്നോബയോളജി ഗവേഷണത്തെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഗവേഷണ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഗവേഷണ പഠനങ്ങൾ അവതരിപ്പിച്ചു . കാസർഗോഡ് കേന്ദ്ര സർവകലാശാല, കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല , തിരുവനന്തപുരം ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ( TBGRI ), ബ്രണ്ണൻ കോളജ്, സർ സയ്ദ് കോളജ്, കണ്ണൂർ സർവകലാശാല തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സമാപന സമ്മേളനത്തിൽ സസ്യശാസ്ത്ര വിഭാഗം തലവൻ ഡോ. കെ എൻ . അജോയ് കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് പ്രബന്ധാവതരണമത്സരത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അഞ്ജു ടി (കേന്ദ്ര സർവകലാശാല, കാസർഗോഡ്,) ശ്രുതി. സി.ആർ, അർച്ചന ഒ (കാലിക്കറ്റ് സർവ്വകലാശാല ) സഞ്ജനസുരേഷ് (സർ സയ്ദ് കോളജ്, തളിപ്പറമ്പ്, അനശ്വര കെ. വി . (കണ്ണൂർ സർവകലാശാല ) തുടങ്ങിയവർക്കാണ് Best Paper Award കൾ വിതരണം ചെയ്തത്.

ക്യാമ്പസ് ഡയറക്ടർ പി. ഹരീന്ദ്രൻ, ജന്തുശാസ്ത്ര വിഭാഗം HoD ഡോ. ആർ. എസ്.എം. ഷംസുദ്ദീൻ, ഡോ. രതീഷ് ചന്ദ്ര, ഡോ. വിഷ്ണു, ഡോ. റിയാസ്, അഭിനവ്, റെഞ്ചു മോൾ (കേരള സർവകലാശാല) തുടങ്ങിയവർ സംസാരിച്ചു.

പ്രോജക്ട്/ ഇന്‍റേൺഷിപ്പ്/ പ്രായോഗിക പരീക്ഷ

 ആറാം സെമസ്റ്റർ ബി.എം. സി. (റെഗുലർ / സപ്ലിമെന്ററി) ഡിഗ്രി ,ഏപ്രിൽ 2025 ന്‍റെ 6B16BMC Animation Film: Animation and Motion Graphics, Web Design എന്ന കോഴ്സിന്റെ, 2025 മാർച്ച് 10 ന് നിശ്ചയിച്ചിരുന്ന  പ്രായോഗിക പരീക്ഷ, 2025 മാർച്ച് 11  തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.  മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.പുതുക്കിയ ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി  ബന്ധപ്പെടുക

നാലാം സെമസ്റ്റർ ബി. എ. ഭരതനാട്യം ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി)) (ഏപ്രിൽ 2025) പ്രായോഗിക പരീക്ഷകൾ 2025 മാർച്ച് 12-ന് പിലാത്തറ ലാസ്യ കോളേജിൽ വെച്ച് നടത്തപ്പെടും . വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign