173
വേങ്ങാട് കുരിയോട് ജാസ്മിൻ ഹൗസിൽ ടി കെഅബ്ദുൽ റസാഖിന്റെയും സലീനയുടെയും മകൻ
കെ.ടി റസൽ ആണ് മരിച്ചത്. ചാലോടിനടുത്ത് മുട്ടന്നൂർ കോൺകോഡ് കോളേജിലെ ഒന്നാം വർഷം ഡിഗ്രി വിദ്യാർഥിയാണ്.വ്യാഴാഴ്ച രാവിലെ 9 മണിയോടെ പനയത്താം പറമ്പിനടുത്ത് മത്തിപ്പാറയിൽ വെച്ചായിരുന്നു അപകടം.കോളേജിലേക്ക് പോകുന്നതിനിടെ റസൽ സഞ്ചരിച്ച സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂർ കിംസിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

