Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ലഹരിക്കെതിരെ സ്‌കൂളുകളിൽ ജാഗ്രതാ ദിനം ആചരിക്കും

വിദ്യാർഥികളിൽ വളർന്നു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും അക്രമവാസനകളും തടയുന്നതിന് എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ ജാഗ്രത ദിനം ആചരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി അറിയിച്ചു. കുട്ടികളിലെ ആക്രമവാസനകൾ, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന  ജില്ലാതല ജാഗ്രതാ സമിതി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. എസ്എസ്എൽസി പരീക്ഷ പൂർത്തിയാകുന്ന മാർച്ച് 26ന് എല്ലാ സ്‌കൂളുകളിലും ജാഗ്രത സമിതി രൂപീകരിച്ച്  ജനകീയ ക്യാമ്പയിൻ തുടങ്ങും. അധ്യാപകർ, രക്ഷിതാക്കൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ യുവജന-വിദ്യാർത്ഥി സംഘടനക പ്രതിനിധികൾ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ പൂർത്തിയാകുന്ന യഥാക്രമം മാർച്ച് 19, 26, 29 തിയതികൾ ജാഗ്രതാ ദിനമായി ആചരിക്കും. ഇതിന്റെ തുടർച്ചയായി പൊതു വിദ്യാഭ്യാസം, പോലീസ്, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകൾ നടത്തുന്ന വിവിധ പദ്ധതികൾ ഏകോപിപ്പിക്കും. സ്‌കൂൾ തലത്തിലുള്ള സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ് പി ജി) ശക്തിപ്പെടുത്തും. എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി ഗ്രൂപ്പ് സജീവമാക്കും. കൃത്യമായ ഇടവേളകളിൽ എസ് പി ജി യോഗം ചേർന്ന് ഇത് സംബന്ധിച്ച റിപ്പോർട്ട് എല്ലാ മാസവും ജില്ലാതലത്തിലുള്ള നാർകോ കോർഡിനേഷൻ സെന്റർ മീറ്റിങ്ങിൽ അവലോകനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നിലവിലുള്ള പഞ്ചായത്ത് എജുക്കേഷൻ കമ്മിറ്റിയെ ശക്തിപ്പെടുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം സി.പി. ഷിജു, ജില്ലാ സബ് ജഡ്ജിയും ഡിഎൽഎസ്എ സെക്രട്ടറിയുമായ പി മഞ്ജു, കണ്ണൂർ സിറ്റി അഡീഷണൽ എസ് പി കെ.വി വേണുഗോപാൽ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ് എ.എസ് ബിജേഷ്, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ പി ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പൊതുമുതൽ നശിപ്പിച്ചാൽ ഉത്തരവാദി രക്ഷിതാക്കൾ: ജില്ലാതല ജാഗ്രതാ സമിതി

സ്‌കൂളിലെ ഫർണിച്ചറുകൾ, ടോയിലറ്റ് ഉൾപ്പെടെയുള്ള പൊതുമുതൽ നശിപ്പിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അവ നശിപ്പിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആയിരിക്കുമെന്ന് ജില്ലാതല ജാഗ്രതാ സമിതി. അവസാന പ്രവൃത്തി ദിവസങ്ങളിലും പരീക്ഷ കഴിയുന്ന ദിവസവും ചില വിദ്യാർഥികൾക്ക് വിദ്യാലയങ്ങളിലെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്ന പ്രവണതയുണ്ടെന്നും ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും വിദ്യാലയങ്ങൾക്ക് ഉണ്ടാകുന്ന നഷ്ടം രക്ഷിതാക്കൾ ഏറ്റെടുക്കണമെന്നും സമിതി അറിയിച്ചു.

സ്‌കൂളുകളിൽ ജാഗ്രതാ സമിതി രൂപീകരിച്ച് ആരംഭം കുറിക്കുന്ന ജനകീയ ക്യാമ്പയിന്റെ തുടർപ്രവർത്തനങ്ങൾ അവലോകനം ചെയ്യും. വിദ്യാർഥികളോട് കൂടുതലായി സംവദിച്ച് സാമൂഹ്യവിരുദ്ധരെ തിരിച്ചറിയാനുള്ള മാർഗങ്ങൾ കണ്ടെത്തണം. സമൂഹത്തിൽ നിന്നും ലഹരി പൂർണമായി ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ താഴെത്തട്ടിൽ വരെ എത്തിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകാനും ജാഗ്രതാ സമിതിയിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാതല ജാഗ്രതാ സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ കലക്ടർ അരുൺ. കെ. വിജയൻ മുഖ്യാതിഥിയായി. കണ്ണൂർ ബാർ അസോസിയേഷൻ അംഗം അഡ്വ. രാധാകൃഷ്ണൻ ക്ലാസെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ യു.പി ശോഭ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി ഗംഗാധരൻ മാസ്റ്റർ, ജില്ലാ സബ് ജഡ്ജിയും ഡിഎൽഎസ്എ സെക്രട്ടറിയുമായ പി മഞ്ജു, കണ്ണൂർ സിറ്റി അഡീഷണൽ എസ് പി കെ.വി വേണുഗോപാൽ, എക്സൈസ് ഇൻസ്‌പെക്ടർ സലിൻ കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻ ചാർജ് എ.എസ് ബിജേഷ്, കണ്ണൂർ ആർ.ഡി.ഡി ആർ.രാജേഷ് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ വി.വി പ്രേമരാജൻ, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ പി ബിജു, ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാനധ്യാപകർ, പി ടി എ പ്രസിഡന്റുമാർ, ഉദ്യാഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഏകദിന ബാങ്കേഴ്‌സ് മീറ്റ് 19ന്

സൂക്ഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ (ആർ.എ.എം.പി)  ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ താലൂക്ക് തല ഏകദിന ബാങ്കേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നു. മാർച്ച് 19ന് രാവിലെ പത്തിന്  കണ്ണൂർ റോയൽ ഒമർസ് ഹോട്ടലിലാണ് മീറ്റ്. വ്യവസായ വായ്പ എടുക്കാൻ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 8547031966, 8921609540.

കുടിവെള്ള വിതരണം മുടങ്ങും

അഴീക്കോട് കുടിവെള്ള പമ്പിങ് മെയിനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർച്ച് 15, 16 തീയതികളിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

യൂത്ത്പാർലമെന്റ് മത്സരങ്ങളുടെ രജിസ്ട്രേഷൻ 16 വരെ

കേന്ദ്ര  യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത്പാർലമെന്റ് മത്സരങ്ങളുടെ രജിസ്ട്രേഷൻ മാർച്ച് 16ന് അവസാനിക്കും. 18നും 25നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം. ‘വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?’ എന്ന വിഷയത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ þhttps://mybharat.gov.in/pages/event_detail?event_name=VIKSIT-BHARAT-YOUTH-PARLIAMENT-DISTRICT-NODAL-LEVEL-Wayanad&key=804100964218 പോർട്ടലിൽ അപ് ലോഡ് ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത്.  മാർച്ച് ഒമ്പത് വരെ വീഡിയോ അപ് ലോഡ് ചെയ്യാം. കേരളത്തിൽ തിരഞ്ഞടുക്കപെട്ട നാല് നോഡൽ സ്ഥലങ്ങളിലാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുക. സംസ്ഥാനതല മത്സരത്തിൽ വിജയികളാകുന്ന മൂന്ന് പേർക്ക് പാർലമെന്റ് മന്ദിരത്തിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതാത് നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാരുമായും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായി ബന്ധപ്പെടാം. ഫോൺ: 7736426247,8921255501.

സീനിയർ മാനേജർ (എച്ച്ആർ) തസ്തികയിൽ ഒഴിവ്

എറണാകുളം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (എച്ച്ആർ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. 77400-115200 ആണ് ശമ്പളം. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ (പേഴ്സണൽ/എച്ച്ആർ) അല്ലെങ്കിൽ എംഎസ്ഡബ്ല്യു, നിയമബിരുദം, എച്ച്ആർ മാനേജ്മെന്റിൽ 13 വർഷത്തെ ജോലി പരിചയം എന്നീ യോഗ്യതകൾ ഉള്ളുള്ളവർക്ക് അപേക്ഷിക്കാം. 18-45 ആണ് പ്രായപരിധി. ഇളവുകൾ അനുവദനീയം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 21 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സിചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.  നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു.

ഹിന്ദി ട്രാൻസലേറ്റർ ഒഴിവ്

എറണാകുളം ജില്ലയിലെ  കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ ഹിന്ദി ട്രാൻസ്‌ലേറ്ററിന്റെ തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.   45800-121300 ആണ് ശമ്പളം. ഉയർന്ന പ്രായപരിധി  2025 ഏപ്രിൽ നാലിന് 35 വയസ്സ് ആണ് . നിയമാനുസൃത ഇളവുകൾ അനുവദനീയം.  ബിരുദ തലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിൽ ഉള്ള ബിരുദാനന്തരബിരുദം അല്ലെങ്കിൽ ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിൽ ഉള്ള ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഒരു സർക്കാർ/ പൊതുമേഖലാ സ്ഥാപനത്തിൽ ഹിന്ദി ഇംഗ്ലീഷ് ട്രാൻസ്‌ലേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, പി.ജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ, മലയാള ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ യോഗ്യത, പ്രവൃത്തി പരിചയ എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 22 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു.

വൈദ്യുതി മുടങ്ങും

പള്ളിക്കുന്ന് കെ.എസ്.ഇ.ബിക്ക് കീഴിൽ മാർച്ച് 15ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 മണി വരെ ജുമായത്ത്, കല്ലുകെട്ട് ചിറ, ഇസ്ലാഹിയ, രാമൻ കട എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ക്വട്ടേഷൻ ക്ഷണിച്ചു

പാണപ്പുഴ വില്ലേജിൽ സ്വകാര്യ ഭൂമി അളക്കുന്നതിനായി സ്വകാര്യ സർവെയർമാരിൽ നിന്ന് കെ.എസ്.ഡബ്ല്യു.എം.പി ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 18ന് വൈകിട്ട് 3.30 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ- 9947125079, 9447042436

പുനർലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഭാഗം പയ്യന്നൂർ കാര്യാലയത്തിന്റെ പരിധിയിൽപ്പെടുന്ന വിവിധ റോഡുകളുടെ അരികിലുള്ള മരങ്ങളുടെ ലേലം മാർച്ച് 17, 19, 21  തീയതികളിൽ രാവിലെ 11.30 ന് ഓഫീസിൽ നടത്തും.  ഫോൺ : 04985209954

സ്‌നേഹതീരം എം.എസ്.എം സുരക്ഷ പ്രൊജക്ടിൽ ഒഴിവുകൾ

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്‌നേഹതീരം എം.എസ്.എം സുരക്ഷ പ്രൊജക്ടിൽ പ്രൊജക്ട് മാനേജരുടെയും കൗൺസിലറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ല്യു/ എംഎ സോഷ്യോളജിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് പ്രൊജക്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം. എംഎസ്ഡബ്യു ബിരുദധാരികൾക്ക് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മാർച്ച് 19 നകം snehatheeramkannur@gmail.com എന്ന ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9847381696

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign