Home News ‘തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തി’; സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരനെതിരെ ഷാൻ റഹ്മാൻ

‘തന്റെ ഭാര്യയെ നിജു സ്ഥിരമായി വിളിച്ച് ഭീഷണിപ്പെടുത്തി’; സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരനെതിരെ ഷാൻ റഹ്മാൻ

by Sayana k
0 comments

ഉയിരെ സംഗീത പരിപാടിയുടെ പേരില്‍ നിജുരാജ് തന്നെയും സംഘത്തെയും കബളിപ്പിച്ചെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. തന്റെ മാനേജര്‍ എന്നുളള നിലക്ക് വ്യാജ പ്രചരണം നടത്തി. പാര്‍ട്ട്ണര്‍ ആകാമെന്ന് പറഞ്ഞ് വന്ന നിജു പിന്നീട് ലാഭവിഹിതം ആവശ്യപ്പെട്ടെത്തി. ആകെ തന്ന അഞ്ച് ലക്ഷം രൂപ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി തിരികെ വാങ്ങിയെന്നും ഷാന്‍ റഹ്‌മാന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

ഇറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് തന്റെയും ഭാര്യയുടെയും സംരംഭമാണ്. ഇറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് 2024ല്‍ ദുബായില്‍ ഉയിരേ എന്ന പേരില്‍ ഒരു ഷോ ചെയ്തു. ഷോ വിജയമായിരുന്നു. അതുപോലൊരു ഷോ നമ്മുടെ നാട്ടില്‍ ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് കൊച്ചിയില്‍ ഉയിരേ ചെയ്യാം എന്ന് തീരുമാനിക്കുന്നത്. ഇനിനായി പ്രൊഡക്ഷന്‍ കമ്പനികളില്‍ നിന്ന് കൊട്ടേഷനെടുക്കണം. അങ്ങനെ വന്ന ഒരു കമ്പനിയായിരുന്നു നിജുരാജ് സിഇഒ ആയുള്ള ഉദയപ്രൊ. എന്നാല്‍ വിചാരിച്ച രീതിയില്‍ പരിപാടിക്കായി ഞങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കിട്ടിയില്ല. അങ്ങനെയിരിക്കെ ഒരു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചെറിയ രീതിയില്‍ ഷോ ചെയ്യാമോ എന്ന രീതിയിലുള്ള അന്വേഷണം വന്നു. അത് ചെയ്യാമെന്ന് തീരുമാനമായി. തുടര്‍ന്ന് ചെറിയ രീതിയിലാണ് ഷോ ചെയ്യന്നതെന്നും സഹകരണം വേണ്ടെന്നും ഉദയ പ്രോയുടെ സിഇഒയെ വിളിച്ച് അറിയിച്ചു. തനിക്ക് ഔറോറ എന്റര്‍ടെന്‍മെന്റ്‌സ് എന്ന മറ്റൊരു കമ്പനിയുണ്ടെന്നും 25 ലക്ഷം രൂപ ഇന്‍വെസ്റ്റ് ചെയ്യാന്‍ തയാറാണെന്നും നിജുരാജാണ് പറഞ്ഞത്. കൂടാതെ പ്രൊഡക്ഷനും നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. – ഷാന്‍ വ്യക്തമാക്കി.

നിജുരാജിനെ വിശ്വസിച്ച് മുന്നോട്ട് പോയി ഷോ അനൗണ്‍സ് ചെയ്തുവെന്നും എന്നാല്‍ നിജോയുടെ ഭാഗത്ത് നിന്ന് ഒരു എഗ്രിമെന്റോ അഡ്വാന്‍സ് പേയ്‌മെന്റോ ഇല്ലയിരുന്നുവെന്നും ഷാന്‍ പറയുന്നു. തങ്ങള്‍ ഒരു കരാര്‍ ഡ്രാഫ്റ്റ് ചെയ്ത് അയച്ചു കൊടുത്തുവെന്നും തുടര്‍ന്ന് ജനുവരി 16ാം തിതിയതി ഒരു അഞ്ച് ലക്ഷം തങ്ങളുടെ അക്കൗണ്ടിലേക്ക് ഇട്ടുവെന്നും ഷാന്‍ വെളിപ്പെടുത്തി. ഈ തുകയെ പറ്റി അദ്ദേഹം എവിടെയും പറഞ്ഞില്ല. ഷോയുടെ തലേ ദിവസമാണ് പ്രൊഡക്ഷന്‍ കമ്പനി തന്നെ മാറിയെന്ന കാര്യം മനസിലായത്. പുതിയ പ്രൊഡക്ഷന്‍ കമ്പനിയെ അദ്ദേഹം സമീപിച്ചത് ഷാന്‍ റഹ്‌മാന്റെ പ്രൊഡക്ഷന്‍ മാനേജന്‍ എന്ന് പറഞ്ഞാണ്. അവിടെ ഡ്രോണ്‍ പറത്താനുള്ള അനുമതിയില്ല എന്നും ഞങ്ങളില്‍ നിന്ന് മറച്ചു വച്ചു – ഷാന്‍ റഹ്‌മാന്‍ ആരോപിച്ചു. ആകെ തന്ന അഞ്ച് ലക്ഷം രൂപ തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി തിരികെ വാങ്ങിയെന്നും പാര്‍ട്ട്ണര്‍ ആകാമെന്ന് പറഞ്ഞ് വന്ന നിജു പിന്നീട് ലാഭവിഹിതം ആവശ്യപ്പെട്ടെത്തിയെന്നും ഷാന്‍ പറയുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign