Home kannur News കണ്ണൂർ ഇരിട്ടി പുഴത്തുരുത്തിൽ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂർ ഇരിട്ടി പുഴത്തുരുത്തിൽ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു

by Sayana k
0 comments

കണ്ണൂർ ഇരിട്ടി പുഴത്തുരുത്തിൽ  കാട്ടാന ചവിട്ടിക്കൊന്ന കറവപ്പശുവിൻ്റെ ജഡം പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കരിച്ചു. കക്കുവ പുഴയുടെ ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയ വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ പശുവിനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.ഇന്നലെ രാവിലെ മൂന്ന് പശുക്കളെയും പുഴകടത്തി പൗലോസ് തുരുത്തിൽ കെട്ടിയതായിരുന്നു. അല്പസമയത്തിനുശേഷം രണ്ട് പശുക്കൾ കയർ പൊട്ടിച്ച് വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു പശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. ഈ പശുവിനെ കാട്ടാന ആക്രമിക്കുന്നത് കണ്ട് മറ്റ് രണ്ട്‌ പശുക്കൾ കയർ പൊട്ടിച്ച് ഓടിയതാണെന്നാണ് കരുതുന്നത്.വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയുംചെയ്തു. എടൂർ വെറ്ററിനറി സർജൻ ജഡം പോസ്റ്റ്മോർട്ടം നടത്തിയശേഷം പശുവിനെ സംസ്കരിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign