ഇലക്ട്രോണിക് വീല്‍ ചെയര്‍ വിതരണം
എംപിbഎല്‍എഡിഎസ് പദ്ധതി പ്രകാരം ഷാഫി പറമ്പില്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്നു. ചൊക്ലി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ്, കതിരൂര്‍ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ്, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റിയിലെ 22-ാം വാര്‍ഡ് എന്നിവിടങ്ങളിലെ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന ശിശുവികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രവും സഹിതം ഏപ്രില്‍ 28 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ എത്തിക്കണം. ഫോണ്‍ : 8281999015
ജില്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം
ജില്ലാ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം മെയ് ആറിന് രാവിലെ 10.30 മുതല്‍ കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ നിയമനം
പൂവളപ്പ്തെരു അങ്കണവാടി കം ക്രഷിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് തലശ്ശേരി മുനിസിപ്പാലിറ്റി 44-ാം വാര്‍ഡിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ള 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ് സി / എസ്ടി വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷ വയസ്സിളവ് ലഭിക്കും. 44-ാം വാര്‍ഡിലെ സ്ഥിര താമസക്കാരിയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ മെയ് 16 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി ഐ.സി.ഡി.എസ് ഓഫീസില്‍ എത്തിക്കണം.
ഫോണ്‍: 04902344488
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ബ്രോഷര്‍ അച്ചടിക്കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 28 ന് ഉച്ചയ്ക്ക് രണ്ടിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തിക്കണം. അതേ ദിവസം വൈകുന്നേരം അഞ്ചിന് ഹാജരായ അപേക്ഷകരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷന്‍ തുറന്നു പരിശോധിക്കും. ബ്രോഷര്‍ സ്‌പെസിഫിക്കേഷന്‍ : ആകെ അളവ് – 88 x 18.5 സെന്റീമീറ്റര്‍, 5 ഫോള്‍ഡ്, 10 പേജ് മള്‍ട്ടി കളര്‍, 1/3 ഡബിള്‍ ഡമ്മി സൈസ്, 130 ജി എസ് എം, ആര്‍ട്ട് പേപ്പര്‍, 20000 കോപ്പി. ഇ മെയില്‍: kannurdio@gmail.com ഫോണ്‍: 0497 2700231
മിനി ജോബ് ഫെയര്‍ 25 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 25 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കും. സര്‍വീസ് എഞ്ചിനീയര്‍, സെയില്‍സ് മാനേജര്‍/ ബിഡിഎം, ഓഫീസ് അഡ്മിന്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍ – ബോഡി ഷോപ്, ബോഡി ഷോപ് മാനേജര്‍, സീനിയര്‍ എക്‌സിക്യൂട്ടീവ് അക്കൗണ്ടന്റ്, മാനേജര്‍ – ഇന്‍വെന്ററി കണ്ട്രോള്‍, എംഐഎസ് എക്‌സിക്യൂട്ടീവ്, ചാറ്റ് ആന്റ്് കോള്‍ സപ്പോര്‍ട്ട് എക്‌സിക്യൂട്ടീവ്, സെയില്‍സ് പ്രൊമോട്ടേഴ്‌സ്, ഡ്രൈവര്‍, ബില്ലിംഗ് ആന്റ് ക്യാഷ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോേട്ടായും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
ജില്ലാ വികസന സമിതി യോഗം 26 ന്
ഏപ്രില്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 26 ശനിയാഴ്ച രാവിലെ 11 ന് കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.
നിധി ആപ്‌കെ നികട്; പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 28 ന്
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്‌കെ നികട് ജില്ലാ വ്യാപന പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഏപ്രില്‍ 28 ന് രാവിലെ 9.30 ന് മയ്യില്‍ വീവേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, എകെജി നഗര്‍, മയ്യിലില്‍ നടക്കും. പങ്കെടുക്കുന്നവര്‍ ആവശ്യമായ രേഖകള്‍ സഹിതം പരിപാടിയില്‍ എത്തണമെന്ന് റീജിയണല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.
അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ടൂറിസം വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവധിക്കാല ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കുക്കറി, ബേക്കറി വിഭാഗങ്ങളിലായാണ് പരിശീലനം. ഇന്‍സിറ്റിയൂട്ടില്‍ നേരിട്ടോ 0497 2706904, 2933904, 9895880075 നമ്പറുകളിലോ മെയ് അഞ്ചിന് വൈകുന്നേരം നാലിനകം രജിസ്റ്റര്‍ ചെയ്യാം.
അപേക്ഷ ക്ഷണിച്ചു
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ ഒന്നര വര്‍ഷം ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്ലസ് ടു പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍: 7994449314
ടെലിഫോണ്‍ സൂപ്പര്‍വൈസര്‍ ഒഴിവ്
ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെലിഫോണ്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്ത ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കണ്ടറി / തത്തുല്യം, ടെലികമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്സ് ഡിപ്ലോമ, ഇന്റര്‍നെറ്റ്/ഇമെയില്‍ സര്‍ട്ടിഫിക്കറ്റ്, ഇപിബിഎക്‌സ്, ഫാക്‌സ് എന്നീ മേഖലയില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള 18 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മെയ് ഒന്‍പതിനകം പേര് രജിസ്റ്റര്‍ ചെയ്യണം.
അധ്യാപക ഒഴിവ്
കടവത്തൂര്‍ എന്‍ഐഎ കോളേജില്‍ അറബിക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അഫ്സല്‍-ഉല്‍-ഉലമ പ്രിലിമിനറി വിഭാഗത്തില്‍ മെയ് എട്ടിന് ഉച്ചയ്ക്ക് 11 നും യു.ജി.സി വിഭാഗത്തില്‍ അതേ ദിവസം ഉച്ചയ്ക്ക് 12 നും കോളേജ് ഓഫീസില്‍ അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 9497646864, 0490-2390381, 0490-2930381
