Home kannur News വെള്ളക്കെട്ട്: പയ്യാമ്പലം കടലിൽ അഴിമുറിക്കൽ പ്രവർത്തി നടത്തി

വെള്ളക്കെട്ട്: പയ്യാമ്പലം കടലിൽ അഴിമുറിക്കൽ പ്രവർത്തി നടത്തി

by Sayana k
0 comments

കണ്ണൂർ : പടന്നത്തോട്ടിലെ വെള്ളക്കെട്ട് പരിഹരിക്കാൻ പയ്യാമ്പലം കടലിൽ അഴിമുറിക്കൽ പ്രവർത്തി നടത്തി. കടലിൽ കരിങ്കൽ പുലിമുട്ട് കെട്ടിയതിനാൽ പടന്ന തോട്ടിലെ വെള്ളം കടലി ലേക്ക് ഒഴുകാതെ കെട്ടിക്കിടന്ന് മലിനമായിരുന്നു. ഇത് തടയാൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗംഒരേ സമയം 20 തൊഴിലാളികളെ ഉപയോഗിച്ചാണ് അഴി മുറിക്കൽ പ്രവൃത്തി പൂർത്തിയാക്കിയത്. പുലിമുട്ട് നിർമ്മിച്ചതിനാൽ ജെസിബിയും ഹിറ്റാച്ചിയും കടലിൽ ഇറക്കാൻ സാധിക്കാതെ വന്നതിനാലാണ് തൊഴിലാളികളെ കടൽ ഇറക്കി പ്രവർത്തി നടത്തിയത്. അഴിമുറിക്കുന്നതിന് വാഹനങ്ങൾ ഇറക്കുന്നതിനുള്ള റാമ്പ് നിർമ്മിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്.മേയർ മുസ്ലിഹ് മഠത്തിൽ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി രാജേഷ്, നഗരസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ, കൗൺസിലർ പി. വി.ജയസൂര്യൻ, ക്‌ളീൻ സിറ്റി മാനേജർ പി.പി ബൈജു, സീനിയർ പബ്ലിക് ഇൻസ്പെക്ടർ കെ. പി. പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ സി. ആർ സന്തോഷ്‌ കുമാർ, കെ. ജി ദീപ വല്ലി തുടങ്ങിയവർ നേതൃത്വം നൽകി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign