മലപ്പുറം കൂരിയാട് നിർമ്മാണത്തിലിരിക്കുന്ന ആറുവരി ദേശീയ പാത തകർന്ന ഭാഗങ്ങൾ വിദഗ്ധ സംഘം പരിശോധിച്ചു. ദേശീയ പാതാ അതോറിറ്റി നിയോഗിച്ച മൂന്ന് പേരടങ്ങുന്ന സ്വതന്ത്ര വിദഗദ സംഘമാണ് തകർന്നതിൻ്റെ കാരണവും നവീകരണ സാധ്യതകളും പരിശോധിയ്ക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന കെഎൻആർ കൺസ്ട്രക്ഷൻസ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിർമാണ പ്രവർത്തനം. വയലിൽ ആവശ്യമായ ബലം നൽകാതിരുന്നതിനാൽ മണ്ണു നീങ്ങിയതും ഇടിഞ്ഞു വീണതെന്നുമാണ് നിഗമനം. ഡോ. അനിൽ ദീക്ഷിത്, ഡോ. ജിമ്മി തോമസ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. റോഡ് തകർന്ന കൂരിയാടും വിള്ളലുണ്ടായ തലപ്പാറയിലും സംഘമെത്തി.
ഇവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാവും നിർമാണം പുനരാരംഭിയ്ക്കുക. വയലിൽ വിള്ളലുണ്ടായി മണ്ണ് നീങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കെ എൻ ആർ പ്രൊജക്ട് ഡയരക്ടർ വിശദീകരിച്ചിരുന്നു. മഴവെള്ളം ഒഴുകിപ്പോവാനുള്ള സൗകര്യം പോലും പലയിടത്തുമില്ലെന്നും ഫ്ലൈ ഓവർ നിർമിയ്ക്കണമെന്നും വിദഗ്ദ്ധ സംഘത്തോട് നാട്ടുകാർ ആവശ്യപ്പെട്ടു.

