Home News കാലവർഷം ശക്തിപ്രാപിച്ചതോടെ ബെംഗളൂരുവിലും കനത്ത മഴ

കാലവർഷം ശക്തിപ്രാപിച്ചതോടെ ബെംഗളൂരുവിലും കനത്ത മഴ

by Sayana k
0 comments

കാലവർഷം ശക്തിപ്രാപിച്ചതോടെ ബെംഗളൂരുവിലും കനത്ത മഴ. ഇതിൻ്റെ അടിസ്ഥാനത്തിൽ തീരദേശ -പശ്ചിമഘട്ട കർണാടക ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴ മൂലം ബെംഗളൂരു നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനിടയിലായി.
നഗരത്തിൽ അടുത്ത ഒരാഴ്ച മഴ പെയ്യുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ചിക്കമഗളൂരു , ഹാസൻ, കുടഗ് ജില്ലകളിൽ ശക്തമായ മഴയുടെ അടിസ്ഥാനത്തിൽ വ്യാപക മണ്ണിടിച്ചിലാണ് അനുഭവപ്പെട്ടത്.അതേസമയം മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റിനും സാധ്യതയുണ്ടെന്നാണ് നിഗമനം. ബെംഗൂരുവിന്റെ പലഭാഗത്തും ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം രാത്രി മുംബൈയിൽ പെയ്ത കനത്ത മഴയിൽ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. മുംബൈയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുംബൈ നഗരത്തിൽ ഇന്ന് മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇടയിൽ മുംബൈ നഗരമേഖലയിൽ 58 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign