Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

1. സർവകലാശാലയിൽ ഗ്രോസ്സ്  എൻറോൾമെൻറ്  റേഷ്യോ  കൂട്ടുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും തായ്‌ലന്റിൽ നിന്നും കുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗ നിർദേശങ്ങൾക്ക് അംഗീകാരം നൽകി.

2. സർവകലാശാലയിൽ നടക്കുന്ന വിവിധ പരിപാടികളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാൻ വൈസ് ചാൻസലർ  രൂപീകരിച്ച കമ്മിറ്റി പിരിച്ചു വിടാൻ തീരുമാനിച്ചു.

3. P M Usha Board of Governors  മീറ്റിംഗിന്റെ മിനുട്സ്നു അംഗീകാരം നൽകി .

4. P M Usha പദ്ധതിയിൽ പെടുത്തിയ പുതിയ കാന്റീൻ ബിൽഡിംഗ് താവക്കര കാമ്പസ്സിൽ നിർമ്മിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി.

5. സെനറ്റ് പ്രമേയത്തിന്റെ ഭാഗമായി സർവകലാശാല പരീക്ഷക്കു മൂന്ന് ദിവസം മുന്നേയെങ്കിലും ഇൻറ്റേർണൽ മാർക്കുകൾ പ്രസിദ്ധീകരിക്കണമെന്ന തീരുമാനം എല്ലാ സ്ഥാപന മേധാവികളെയും അറിയിക്കും.

6. കൂത്തുപറമ്പ് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള പുതിയ ആർട്സ് ആൻറ് സയൻസ് കോളേജിന്റെ ഇൻസ്‌പെക്ഷൻ കമ്മിറ്റി റിപ്പോർട്ടിന് അംഗീകാരം നൽകി.

7. സെക്ഷൻ ഓഫീസർമാരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ലോക്കൽ ഫണ്ട് ഓഡിറ്റിന്റെ നിർദ്ദേശങ്ങൾ ഗവണ്മെന്റ് തീരുമാനത്തിന് വിധേയമായി നടപ്പാക്കാൻ തീരുമാനിച്ചു.

8. മൂന്നാം സെമസ്റ്റർ FYUGP സിലബസ്സിൽ ബോർഡുകൾ തയ്യാറാക്കിയ മൾട്ടി  ഡിസിപ്ലിനറി കോഴ്സുകൾ പഠിപ്പിക്കാൻ അനുമതി നൽകി. കേരളം ഹയർ എഡ്യൂക്കേഷൻ കൗൺസിൽ തയാറാക്കിയ പുസ്തകം റഫറൻസ് പാഠ പുസ്തകമായി ഉപയോഗിക്കാം. സ്വന്തമായി സിലബസ് തയ്യാറാകാത്ത ബോർഡുകൾക്ക് പ്രസ്തുത പുസ്തകം പാഠ പുസ്തകമായി ഉപയോഗിക്കാവുന്നതാണ് എന്ന് തീരുമാനിച്ചു.

കോളേജ് മാറ്റം, പുന:പ്രവേശനം അപേക്ഷകൾ ക്ഷണിച്ചു. 

   സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 2025-26 അക്കാദമിക വർഷത്തെ  ബിരുദ പ്രോഗ്രാമുകളുടെ   അഞ്ചാം  സെമെസ്റ്ററിലേക്ക്  കോളേജ് മാറ്റം,  പുന:പ്രവേശനം,  കോളേജ് മാറ്റത്തോട് കൂടിയുള്ള പുനഃ പ്രവേശനം എന്നിവയ്ക്കും  ബി എഡ് പ്രോഗ്രാമിന്റെ    മൂന്നാം സെമെസ്റ്ററിലേക്ക്  പുനഃ പ്രവേശനവും സർവകലാശാല പഠന വകുപ്പുകളിലെ INTEGRATED പ്രോഗ്രാമിന്റെയും,FYIMP പ്രോഗ്രാമിന്റെയും  ബി എഡ് സെന്ററുകളിലെ  ബി എഡ്     പ്രോഗ്രാമിന്റെയും മൂന്നാം  സെമെസ്റ്ററിലേക്കും Integrated M.Com ന്റെയും  3 year LLB പ്രോഗ്രാമിന്റെയും   അഞ്ചാം സെമെസ്റ്ററിലേക്കും   ,BA LLB പ്രോഗ്രാമിന്റെ 3,5,7,9 സെമെസ്റ്ററുകളിലേക്കും പുനഃ പ്രവേശനനായി  വിദ്യാർത്ഥികൾക്ക്   2025  ജൂൺ   12  വരെ       ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. (www.kannuruniversity.ac.in – certificate portal)

            യഥാസമയം അപേക്ഷ സമർപ്പിക്കാത്ത വിദ്യാർത്ഥികൾക്ക്  550 രൂപ ലേറ്റ് ഫീ  ഉൾപ്പെടെ 2025 ജൂൺ 27  വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പിന്നീട് ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.

പ്രൈവറ്റ്  രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം അസൈൻമെന്റ് സമർപ്പണ തീയ്യതി മാറ്റം

ജൂൺ ഏഴ് (07.06.2025) ശനിയാഴ്ച അവധിയായതിനാൽ, അന്നേ ദിവസം അസൈൻമെന്റ് സമർപ്പിക്കേണ്ടിയിരുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം ഏപ്രിൽ 2025 സെഷൻ വിദ്യാർഥികൾ, അസൈൻമെന്റുകൾ 09.06.2025ന് (തിങ്കളാഴ്ച) സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. അസൈൻമെന്റ് സമർപ്പിക്കേണ്ട സമയക്രമം വെബ് സൈറ്റിൽ. ജൂൺ ഒൻപതിനു (09.06.2025) ശേഷം അസൈൻമെന്റുകൾ സ്വീകരിക്കുന്നതല്ല.

ടൈം ടേബിൾ                         

02.07.2025 ന്  ആരംഭിക്കുന്ന  രണ്ടാം സെമസ്റ്റർ  പി ജി ഡി സി പി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

 പരീക്ഷാ തീയതി പുനഃ ക്രമീകരിച്ചു

പ്രൈവറ്റ് രെജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദം (  FYUG പാറ്റേൺ- 2024  അഡ്മിഷൻ- റെഗുലർ  )  / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് (2020 -2023  അഡ്മിഷൻ ) നവംബർ 2024 പരീക്ഷകൾ  ജൂലൈ ആദ്യ വാരം ആരംഭിക്കും .

കണ്ണൂർ യൂണിവേഴ്സിറ്റി  ക്യാമ്പസില്‍ അന്തർദേശീയ സെമിനാർ ജൂൺ 9, 10, 11 തീയതികളിൽ

കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് വിഭാഗം മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ ജൂൺ 9, 10, 11 തീയതികളിൽ മൂന്ന് ദിവസമായി സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാറിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

“Behavioral Science Update 2025” എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന ഈ അന്തർദേശീയ സെമിനാർ, “Psychological Science for the Present and Future” എന്നതാണ് പ്രമേയം. ഇന്നത്തെ ലോകത്തിൽ മനോവൈജ്ഞാനിക ശാസ്ത്രം ഏറ്റെടുക്കുന്ന പുതിയ വെല്ലുവിളികളും സാധ്യതകളും വിശകലനം ചെയ്യുന്നതിനും, ഭാവിയിലേക്കുള്ള ദിശകളും സംഭാവനകളും ചർച്ച ചെയ്യുന്നതിനും ഈ സെമിനാർ ഒരു പ്രഗത്ഭ വേദിയായി മാറുന്നു.

മനോവൈജ്ഞാനിക ശാസ്ത്രത്തിന്റെ രൂപാന്തരങ്ങളിലേക്കുള്ള സംവാദങ്ങൾക്ക് വഴിയൊരുക്കുന്ന ഈ സമ്മേളനത്തിൽ മനോവൈജ്ഞാനം, മാനസികാരോഗ്യം, സാമൂഹികപ്രവർത്തനം, ആന്ത്രോപോളജി, സോഷ്യോളജി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പ്രൊഫഷണലുകളും പങ്കെടുക്കും.

ജൂൺ  9 ന് തുടങ്ങുന്ന സെമിനാറിന്റെ ഉദ്ഘാടനം , ജൂൺ 10-ന് (10 മണിക്ക്, മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ) സിൻഡിക്കേറ്റ് മെമ്പർ അനീഷ്‌ കുമാർ കെ പി, ഐ ക്യു എ സി ഡയറക്ടർ  പ്രൊഫസർ അനൂപ് കുമാർ കേശവ് എന്നിവരുടെ സാന്നിധ്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫസർ ജോബി കെ ജോസ് നിർവഹിക്കും.

സാമൂഹിക പ്രതിസന്ധികൾ നേരിടുന്ന സന്ദർഭത്തിൽ മാനസിക ശാസ്ത്രം എങ്ങനെ പ്രതികരിക്കണം, ഭാവിയിലെ ദിശകളെന്തെല്ലാമാണ് എന്നതിനെക്കുറിച്ച് ഗൗരവപരമായ ചർച്ചകൾക്ക് ഈ സെമിനാർ വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign