Home News സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

by Sayana k
0 comments

സംസ്ഥാനത്ത് മഴ മുന്നയിപ്പില്‍ മാറ്റം. ഓറഞ്ച്, യെല്ലോ അലേർട്ടിലാണ് മാറ്റം. നേരത്തേ ആറ് ജില്ലകളിലായിരുന്നു ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ അത് നാല് ജില്ലകളായി ചുരുങ്ങി. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. നേരത്തേ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടായിരുന്നു. അത് യെല്ലോ അലേര്‍ട്ടായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും യെല്ലോ അലേര്‍ട്ട് തുടരും.

നാളെ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ടുള്ളത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ബുധനാഴ്ച മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ബുധനാഴ്ച റെഡ്, ഓറഞ്ച് അലേര്‍ട്ടുകളില്ല. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മാത്രമാണുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ല.

കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നാശനഷ്ടം സംഭവിച്ചു. കനത്ത മഴയിലും കാറ്റിലും കോഴിക്കോട് കൊയിലാണ്ടിയില്‍ വീട് തകര്‍ന്നു. ബഷീര്‍ എന്നയാളുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. ശക്തമായ മഴയില്‍ കാസര്‍കോട് നീലേശ്വരത്ത് അറുപത് വീടുകളില്‍ വെള്ളം കയറി. നീലേശ്വരം പൊടോതുരുത്തിയിലാണ് വെള്ളം കയറിയത്. മൂന്ന് വീട്ടുകാരെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചു. ഇടുക്കി വെള്ളയാംകുടിയില്‍ ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു. വെള്ളയാംകുടി സ്വദേശിനി ലിസിയുടെ വീടിന്റെ മുകളിലാണ് പ്ലാവ് വീണത്. കണ്ണൂര്‍ പന്നിയൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് നാലുപേര്‍ക്ക് പരിക്ക് പറ്റി. പന്നിയൂര്‍ കൂവങ്കുന്നില്‍ പുഞ്ചയില്‍ ജെയിംസിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ കൊളച്ചേരിയില്‍ ശക്തമായ മഴയില്‍ മതിലിടിഞ്ഞ് വീണു. കൊളച്ചേരി സ്വദേശിനി സരോജിനി കോക്കമണിയുടെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. വീടിന് ചെറിയ വിള്ളലും സംഭവിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign