Home kannur News ഫോക് ലോർ അക്കാദമി കർക്കിടകപ്പെരുമ ആഗസ്റ്റ് ഏഴിന്

ഫോക് ലോർ അക്കാദമി കർക്കിടകപ്പെരുമ ആഗസ്റ്റ് ഏഴിന്

by Sayana k
0 comments

കേരള ഫോക് ലോർ അക്കാദമി ചിറക്കലിലെ അക്കാദമി ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ‘കർക്കിടകപ്പെരുമ’ ആഗസ്റ്റ് ഏഴിന് രാവിലെ പത്തിന് കെ.വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനാകും. കർക്കിടമാസവുമായി ബന്ധപ്പെട്ട നാടൻകലകൾ, പാരമ്പര്യ ചികിത്സ, ഭക്ഷണം എന്നിവയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

കർക്കിടക കഞ്ഞി, ഇലക്കറികളുടെ വൈവിധ്യം എന്നിവ അറിയാം. കർക്കിടകവും കളരി ചികിത്സയും എന്ന വിഷയം ഡോ. വേണുഗോപാലും പ്രാദേശിക ഫോക്‌ലോറിലെ പ്രകൃതി പാഠങ്ങൾ ഡോ. പി വസന്തകുമാരിയും അവതരിപ്പിക്കും. കണ്ണൂർ നാട്ടുപൊലിക നാടൻ കലാപഠന കേന്ദ്രം അവതരിപ്പിക്കുന്ന ചിമ്മാനക്കളി അരങ്ങേറും.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, അക്കാദമി നിർവാഹക സമിതി അംഗങ്ങളായ കെ.വി കുഞ്ഞിരാമൻ, പ്രസീത ചാലക്കുടി, വാർഡ് മെംബർ കസ്തൂരി ലത, സി.കെ രാമവർമ്മ വലിയ രാജ എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ബി എഡ്, ടി ടി ഐ വിദ്യാർഥികൾ പങ്കെടുക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign