Home News ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ സ്വർണ പാളികൾ തിരികെയെത്തിച്ചു

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ സ്വർണ പാളികൾ തിരികെയെത്തിച്ചു

by Sayana k
0 comments

ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ ചെന്നൈയിലെ കമ്പനിയിൽനിന്ന് സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി തിരികെ സ്ഥാപിക്കാനാണ് തീരുമാനം. അതുവരെ സ്വർണപ്പാളികൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കും.

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ രാത്രി ഒരുമണിയോടെയാണ് ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ചത്.

ഇന്നലെ ആഗോള അയ്യപ്പ സംഗമം സമാപിച്ച് മാധ്യമങ്ങളടക്കം മടങ്ങിയ ശേഷം അതീവ രഹസ്യമായാണ് ദേവസ്വം ബോർഡ് സ്വർണപ്പാളികൾ സന്നിധാനത്ത് എത്തിച്ചത്. ഓണക്കാലത്തെ പ്രത്യേക പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചതിന് ശേഷമാണു ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളി അറ്റകുറ്റപ്പണികൾക്കായി ഇളക്കി മാറ്റിയത്. സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വർണപ്പാളിയുടെ തൂക്കം കുറഞ്ഞതുമായി വീഴ്ചസംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.

അതേസമയം,2019 അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ സ്വർണപ്പാളികളുടെ തൂക്കം കുറഞ്ഞതിൽ ഹൈക്കോടതി ഗുരുതര വിമർശനമാണ് ദേവസ്വം ബോർഡിനെതിരെ ഉന്നയിച്ചത്. സ്വർണപ്പാളികൾ എന്നത് ചെമ്പ് തകിടുകൾ എന്ന് മനഃപൂർവം രേഖപ്പെടുത്തി.വസ്തുതകൾ പുറത്തുവരാതിരിക്കാനുള്ള നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഹൈകോടതി നീരിക്ഷിച്ചിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം ദിവസം വിജിലൻസ് എസ് പി യുടെ അന്വേഷണം പുരോഗമിക്കുകയാണ് രണ്ടാഴ്ചയ്ക്കകം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign