Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

തീയതി നീട്ടി

സർവ്വകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന  PG Diploma in Data Science and Analytics, PG Diploma in Cyber Security, PG Diploma in Geoinformatics for Spatial Planning and PG Diploma in Yoga Education എന്നി പ്രോഗ്രാമുകളിലേക്ക് സർവ്വകലാശാല വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള  സമയ പരിധി 31.10.2025 വൈകുന്നേരം 5 മണി വരെയായി ദീർഘിപ്പിച്ചിരിക്കുന്നു.

യൂ ജി സി – നെറ്റ്  2025 പരീക്ഷാ പരിശീലനം 

മാനവിക വിഷയങ്ങളിൽ യൂ ജി സി 2025 ഡിസംബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35  പേർക്ക് പ്രവേശനം നൽകുന്നതാണ്.

           താൽപ്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ 22/10/2025 നു മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

          വിശദ വിവരങ്ങൾക്ക്  04972703130 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ലോക മാനസികാരോഗ്യ ദിനാചരണം

കണ്ണൂർ സർവകലാശാല  മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ  സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ് ലോക മാനസിക ആരോഗ്യ ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായിട്ടു ഒരുക്കിയിരിക്കുന്നു. സൈക്കോളജി പരിശോധനകളുടെ എക്സിബിഷനും സൗജന്യ കൗൺസിലിംഗ് പ്രോഗ്രാമും ലോക മാനസിക ആരോഗ്യ ദിനമായ ഇന്ന് ഒക്ടോബർ 10 നു പൊതു ജനങ്ങൾക്കും വിദ്യാര്ഥികള്ക്കായിട്ടു ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി വിളിക്കേണ്ട നമ്പർ 0497-2782441

ഹാൾടിക്കറ്റ്

                 13.10.2025 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി എ, ബി ബി എ, ബി കോം ബിരുദം (പ്രൈവറ്റ് റജിസ്‌ട്രേഷൻ-FYUGP പാറ്റേൺ -2024 അഡ്മിഷൻ-) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ K –Reap സോഫ്റ്റ് വെയർ Student Login ൽ ലഭ്യമാണ്. രണ്ടാം സെമസ്റ്റർ ബി എ, ബി ബി എ, ബി കോം ബിരുദം (പ്രൈവറ്റ്  രെജിസ്ട്രേഷൻ  സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -(2020-2023 അഡ്മിഷനുകൾ) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 10 മണി മുതൽ (വെള്ളി 9.30 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ് ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.

                 സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ   ഒമ്പതാം സെമസ്റ്റർ ബി.എ എൽ.എൽ.ബി   (റെഗുലർ/ സപ്ലിമെന്ററി),നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.  ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ  പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

 ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്

    പരീക്ഷാ ഫലം  

           പ്രൈവറ്റ് രെജിസ്ട്രേഷൻ  മൂന്നാം  സെമസ്റ്റർ  (റെഗുലർ/സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് )   ബി എ /ബി കോം /ബി ബി എ ബിരുദ (നവംബർ 2024) ,പരീക്ഷാ ഫലം  സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്‌ലിസ്റ്റിന്റെ പകർപ്പെടുത്ത്  സൂക്ഷിക്കേണ്ടതാണ് . പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ്  എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 18.10.2025 വരെ സ്വീകരിക്കുന്നതാണ്.  

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign