Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

മാനവിക വിഷയങ്ങളിൽ യൂ ജി സി 2025ഡിസംബർമാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35  പേർക്ക് പ്രവേശനം നൽകുന്നതാണ്.

താൽപ്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്  0497 2703130എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ  മൂന്നാം സെമസ്റ്റർ എം എഡ് (സി ബി സി എസ് എസ്- റെഗുലർ/ സപ്ലിമെന്‍ററി), നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കൗൺസിലിങ് സൈക്കോളജിസ്റ്റ്- നിയമനം

കണ്ണൂർ സർവകലാശാലയുടെ വിവിധ ക്യാമ്പസുകളിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ്തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ&കൗൺസിലിങ് സൈക്കോളജി/കൗൺസിലിങ് സൈക്കോളജി/അപ്ലൈഡ് സൈക്കോളജി/സൈക്കോളജിയിൽബിരുദാനന്തര ബിരുദം ആണ് യോഗ്യത. അവസാന വർഷ/സെമസ്റ്റർ ഫലം ലഭ്യമാകാത്തവർ അപേക്ഷിക്കേണ്ടതില്ല.പ്രതിമാസ വേതനം 29000 രൂപ.താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം,ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ hodsbs@kannuruniv.ac.in എന്നമെയിൽ  അഡ്രസ്സിൽഒക്ടോബർ28നു വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക. തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ചു  മാങ്ങാട്ടുപറമ്പ് കാമ്പസ്സിൽ എത്തേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 0497-2782441 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി)താൽക്കാലിക  നിയമനം

കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസ് ഹിന്ദി  വകുപ്പിൽ  പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II(ലൈബ്രറി) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക  നിയമനം നടത്തുന്നു.M LiSc അല്ലെങ്കിൽ  B .LiSc അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 – 36 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും), താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 24.10.2025 വെള്ളിയാഴ്ച്ച രാവിലെ 10.30 നു  നീലേശ്വരം ക്യാമ്പ്‌സിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് പങ്കെടുക്കേണ്ടതാണ്. (To be published in Kasaragod/Nileshwaram editions also)

                                     പരീക്ഷാ വിജ്ഞാപനം

26.11.2025ന് ആരംഭിക്കുന്ന ,അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ  2025 പരീക്ഷകൾക്ക് 24.10.2025 മുതൽ 29.10.2025 വരെ പിഴയില്ലാതെയും 31.10.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.                     

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign