Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

ഹാൾ ടിക്കറ്റ്

04-11-2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2025 പരീക്ഷകളുടെ നോമിനൽ റോളും  ഹാൾ ടിക്കറ്റും സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

                                     പരീക്ഷാ വിജ്ഞാപനം

2020 അഡ്മിഷൻ ബി എ എൽ എൽ ബി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റേണൽ ഇംപ്രൂവ്മെന്റ് (നവംബർ 2025) പരീക്ഷകൾക്ക് 04.12.2025 വരെ  പിഴയില്ലാതെയും 06.12.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ഇന്റെഗ്രേറ്റഡ്‌ എം.പി.ഇ.എസ്‌. (സി.ബി.സി.എസ്.എസ്- സപ്ലിമെന്ററി -2023 അഡ്മിഷൻ), നവംബർ  2024 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 നവംബർ 05 മുതൽ 07 വരെയും, പിഴയോടു കൂടി  നവംബർ 10  വരെയും അപേക്ഷിക്കാം.

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ./എം.എസ്.സി./എം.സി.എ./എം.എൽ.ഐ.എസ്.സി./എൽ.എൽ.എം. (സി.ബി.സി.എസ്.എസ്-സപ്പ്ളിമെന്‍ററി- 2023 അഡ്മിഷൻ) ജൂൺ  2025  പരീക്ഷാ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്

                             പ്രായോഗിക പരീക്ഷകൾ

 മൂന്നാം സെമസ്റ്റർ ബി. എഡ് (റഗുലർ / സപ്ലിമെന്ററി) നവംബർ  2025 പ്രായോഗിക പരീക്ഷകൾ 03.11.2025 മൂതൽ 19.11.2025 വരെയുള്ള തീയതികളിൽ നടക്കുന്നതാണ്.  ടൈം ടേബിൾ  സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്

പരീക്ഷാഫലം 

സർവ്വകലാശാല പഠനവകുപ്പുകളിലെ  രണ്ടാം സെമസ്റ്റർ എം എ /എം എസ് സി /എം സി എ /എം എൽ എസ്  സി/എം.ബി.എ/എം പി ഇ എസ്‌/ എം എഡ്   (സി ബി സി എസ് – റെഗുലർ /സപ്ലിമെന്ററി)  മെയ് 2025 പരീക്ഷകളുടെ ഫലംപ്രസിദ്ധീകരിച്ചു.ഫലം   സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന ,ഫോട്ടോകോപ്പി എന്നിവക്കായി      11.11.2025 വൈകുന്നേരം 5 മണി  വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം .

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign