Home News ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍ വെച്ച്; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി

ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍ വെച്ച്; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി

by Sayana k
0 comments

പത്തനംതിട്ട പന്തളം കടക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി.

ഇന്നുച്ചയോടെയാണ് പന്തളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി.

നഗരസഭാ വിഭാഗം അടപ്പിച്ച മൂന്ന് ഹോട്ടലുകളും ഇതര സംസ്ഥാന തൊഴിലാളികള്‍ നടത്തുന്നതാണ്. ലൈസന്‍സില്ലാതെ ആയിരുന്നു ഇവയുടെ പ്രവര്‍ത്തനം. ഹോട്ടല്‍ നടത്തിപ്പിന് കെട്ടിടം വിട്ടുകൊടുത്ത ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign