Home Politics കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

ഹാൾ ടിക്കറ്റ്

02/12/2025 തിയ്യതിയിൽ ആരംഭിക്കുന്ന നാലുവർഷ ബിരുദപ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (നവംബർ 2025) റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഹാൾ ടിക്കറ്റ് 29/11/2025 തിയ്യതി മുതൽ വിദ്യാർത്ഥികൾക്ക് കെ-റീപ്പ് മൊബൈൽ ആപ്പിൽ നിന്നും ലഭ്യമാകുന്നതാണ്.

                                                        ടൈം ടേബിൾ

19.12.2025 ന് ആരംഭിക്കുന്ന, മഞ്ചേശ്വരം ക്യാമ്പസ്സിലെ ഒന്നാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2025 , പാലയാട് ക്യാമ്പസ്സിലെഒന്നാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) നവംബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

                                                         പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ  പി ജി ഡിപ്ലോമ ഇൻ  ലേണിംഗ്  ഡിസബിലിറ്റി  (പി ജി ഡി എൽ ഡി – റെഗുലർ / സപ്ലിമെന്ററി), നവംബർ 2024  പരീക്ഷാഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

       പുനർമൂല്യനിർണയം / സൂക്ഷ്മപരിശോധന /ഫോട്ടോകോപ്പി എന്നിവയ്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി 11/12 /2025 ,   5 P M .

                                                    പരീക്ഷകൾ മാറ്റി

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് , ഡിസംബർ 5 ന് നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ പരീക്ഷകൾ 22 .12 .2025 നും ഡിസംബർ 6 ന് നടത്താനിരുന്ന ബിരുദ പരീക്ഷകൾ 19 .12 .2025 നും നടക്കുന്ന വിധം പുനഃ ക്രമീകരിച്ചു . മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല

കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് 2025 ഡിസംബർ 3, 4, 5 തീയതികളിൽ “ബേസിക് സ്ട്രക്ചർ, ഡെമോക്രാറ്റിക് ഗവെർണൻസ് ആൻഡ് എമെർജിങ് കോൺസ്റ്റിട്യൂഷണൽ ചാലഞ്ചസ്” എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് ദിവസത്തെ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനാ പരിണാമവും ജനാധിപത്യ ഭരണം ശക്തിപ്പെടുത്തുന്നതിൽ നീതിപീഠ വ്യാഖ്യാനത്തിന്റെ നിർണായക പങ്കും സമഗ്രമായി വിശകലനം ചെയ്യുന്നതാണ് സെമിനാറിന്റെ ഉദ്ദേശ്യം.

ഡിസംബർ 3-ന് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഐ.ക്യു.എ.സി ഡയറക്ടർ ഡോ. അനൂപ് കുമാർ കേശവൻ നിർവഹിക്കും. ഡോ. അനിൽ ജി. വാരിയത്ത് (ഡീൻ, അമൃത സ്കൂൾ ഓഫ് ലോ, കോയമ്പത്തൂർ),പ്രൊഫ. (ഡോ.) വാണി കേസരി (മുൻ ഡയറക്ടർ, കുസാറ്റ്), ഡോ. പി. എസ്. സീമ (സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കുസാറ്റ്), ഡോ. മിനി എസ്. (ന്യുവൽസ്), ഡോ. ജാസ്മിൻ അലക്സ് (സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്സ് , എം.ജി. സർവകലാശാല), ഡോ. ജയമോൾ (വൈകുണ്ഠ ബാലിഗ കോളജ് ഓഫ് ലോ, ഉഡുപ്പി), എന്നിവർ വിദഗ്ധ പ്രഭാഷകരായി പങ്കുചേരും.

അടിസ്ഥാന ഘടന സിദ്ധാന്തം, ഫെഡറലിസവും പൗരത്വവും, മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും, ഭരണഘടനാ ധാർമ്മികതയും സാമൂഹിക നീതിയും, പരിസ്ഥിതി ഭരണഘടനാവാദം എന്നിവയോടൊപ്പം നവീന ഭരണഘടനാ വെല്ലുവിളികളെ ഉൾപ്പെടുത്തി ആകെ ആറു സാങ്കേതിക സെഷനുകളാണ് സെമിനാറിൽ ക്രമീകരിച്ചിരിക്കുന്നത്. പാനൽ ചര്‍ച്ചകളും ഓപ്പണ്‍ ഫോറങ്ങളും മുഖേന പങ്കെടുക്കുന്നവർക്ക് ഗൗരവമേറിയ അക്കാദമിക് സമാഗമം അനുഭവപ്പെടുത്തുന്ന വേദിയായി സെമിനാർ മാറുമെന്ന് സംഘാടകർ അറിയിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign