Home kannur News തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ

by Sayana k
0 comments

ഡിസംബർ 11ന് നടന്ന കണ്ണൂർ ജില്ലയിലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച (ഡിസംബർ 13) ജില്ലയിലെ 20 കേന്ദ്രങ്ങളിൽ നടക്കും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലാണ്  എണ്ണുക.
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് വരണാധികാരികളുടെ ടേബിളിൽ എണ്ണും.

വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം വരണാധികാരിയുടെ ടേബിളിൽ പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. വോട്ടെണ്ണലിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ കൺട്രോൾ യൂണിറ്റുകൾ മാത്രമാണ് സ്‌ട്രോങ്ങ് റൂമുകളിൽ നിന്നും ടേബിളുകളിൽ എത്തിക്കുക.
സ്‌ട്രോംഗ് റൂം തുറക്കുന്നത് വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും. അവിടെ നിന്ന് ഓരോ വാർഡിലെയും മെഷീനുകൾ കൗണ്ടിങ് ഹാളിലേക്ക് വോട്ടെണ്ണുന്നതിനായി കൊണ്ടു പോകും.
വാർഡുകളുടെ ക്രമനമ്പർ പ്രകാരമായിരിക്കും വോട്ടിങ് മെഷീനുകൾ ഓരോ കൗണ്ടിംഗ് ടേബിളിലും വയ്ക്കുക. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെ ആയിരിക്കും എണ്ണുക. സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക.

ടേബിളിൾ വെ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്‌പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക.
കൺട്രോൾ യൂണിറ്റിൽ നിന്നും ആദ്യം ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ വോട്ടുനില ലഭിക്കും. തുടർന്ന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥികളുടെയും വോട്ടുവിവരം കിട്ടും. ഓരോ കൺട്രോൾ യൂണിറ്റിലെയും ഫലം അപ്പോൾ തന്നെ കൗണ്ടിങ് സൂപ്പർവൈസർ രേഖപ്പെടുത്തി വരണാധികാരിക്ക് നൽകും. ഒരു വാർഡിലെ പോസ്റ്റൽ ബാലറ്റുകളും എല്ലാ ബൂത്തുകളിലെ വോട്ടുകളും എണ്ണി തീരുന്ന മുറയ്ക്ക് അതത് തലത്തിലെ വരണാധികാരി ഫലപ്രഖ്യാപനം നടത്തും. ഓരോ ബൂത്തും എണ്ണി തീരുന്ന മുറയ്ക്ക് വോട്ടുനില TREND -ൽ അപ് ലോഡ് ചെയ്യും. ലീഡ് നിലയും ഫലവും തത്സമയം അറിയാൻ കഴിയും.
വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. കൗണ്ടിങ് ഉദ്യോഗസ്ഥർ, തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, ഇലക്ഷൻ ഏജന്റുമാർ, കൗണ്ടിംഗ് ഏജന്റുമാർ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത്.

ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ:
1. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്: പട്ടാനൂർ കെ.പി.സി ഹയർ സെക്കൻഡറി സ്‌കൂൾ നായാട്ടുപാറ.
2. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്: സെന്റ് ജോൺസ് യു.പി സ്‌കൂൾ തൊണ്ടിയിൽ, പേരാവൂർ.
3. എടക്കാട് ബ്ലോക്ക് പഞ്ചായത്ത്: എളയാവൂർ സി എച്ച് എം ഹയർസെക്കൻഡറി സ്‌കൂൾ.
4. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്: തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂൾ.
5. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്: കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്.
6. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്.
7. പാനൂർ ബ്ലോക്ക് പഞ്ചായത്ത്: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ.
8. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്: പയ്യന്നൂർ കോളേജ്, എടാട്ട് (വെസ്റ്റേൺ ബ്ലോക്ക്).
9. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്: കൂത്തുപറമ്പ് നിർമലഗിരി കോളേജ്.
10. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്: മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ.
11. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്: എരിപുരം മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ.
12. ശ്രീകണ്ഠപുരം നഗരസഭ: ശ്രീകണ്ഠപുരം ഹയർ സെക്കൻഡറി സ്‌കൂൾ
13. തലശ്ശേരി നഗരസഭ: സാന്റ് ജോസ് മെട്രോപൊളിറ്റൻ സ്‌കൂൾ, തലശ്ശേരി.
14. തളിപ്പറമ്പ് നഗരസഭ: തളിപ്പറമ്പ് സർ സയ്യിദ് കോളേജ്
15.പയ്യന്നൂർ നഗരസഭ:  പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ
16. ആന്തൂർ നഗരസഭ: കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ,് മാങ്ങാട്ടുപറമ്പ്.
17. കൂത്തുപറമ്പ് നഗരസഭ: കൂത്തുപറമ്പ് നിർമ്മലഗിരി റാണിജയ് ഹയർ സെക്കൻഡറി സ്‌കൂൾ.
18. പാനൂർ നഗരസഭ: പാനൂർ കെ കെ വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ.
19. ഇരിട്ടി നഗരസഭ:  മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടി.
20. കണ്ണൂർ കോർപ്പറേഷൻ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ
(സ്‌പോർട്‌സ് സ്‌കൂൾ).

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign