Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 22, 23 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 20 ന് വൈകീട്ട് നാല് മണിക്കകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍: 0497 2763473

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി ഹോം കെയര്‍ ബ്രിഗേഡില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍, രോഗികള്‍ എന്നിവരുടെ പരിചരണത്തിനായി പരിശീലനം നല്‍കുന്നതിന് വിവിധ പരിശീലന സ്ഥാപനങ്ങളില്‍നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 27 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം കുടുംബശ്രീ ജില്ലാ മിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാംനില, സൗത്ത് ബസാര്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2702080

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ പദ്ധതിക്ക്  അപേക്ഷ ക്ഷണിച്ചു. പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 75 ശതമാനം തുക (പരമാവധി 10 ലക്ഷം രൂപ) യാണ് അനുവദിക്കുക. അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും. ഫോണ്‍: 04972700596

ക്യാമ്പ് ഫോളോവര്‍

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ ബാര്‍ബര്‍ വിഭാഗത്തിലുള്ള ഒരു ഒഴിവില്‍ 59 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ (ആധാര്‍ / വോട്ടര്‍ ഐ.ഡി), പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ഡിസംബര്‍ 22 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലുള്ള കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് ആസ്ഥാനത്ത് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.

ലക്ചറര്‍ നിയമനം

പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് തസ്തികയില്‍ ലക്ചററെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 22 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9895916117, 04985295101

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യന്‍ ട്രേഡിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി / എന്‍ എ സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയം / മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയം / മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമുള്ള പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും എസ്.സി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 22 ന് രാവിലെ 10.30 ന് അഭിമുഖത്തിന് പ്രിന്‍സിപ്പല്‍ മുമ്പാകെ എത്തണം. ഫോണ്‍: 04972835183

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക്  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക്  അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവർക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിൽ ഇന്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക്  അപേക്ഷിക്കാം.  ഫോണ്‍: 7994926081

ക്വട്ടേഷന്‍ ക്ഷണിച്ചു

അനീമിയ മുക്ത ഭാരതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിലേക്ക് ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 19 ന് രാവിലെ 11 മണിക്കകം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497-2700709

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മരങ്ങള്‍ ഡിസംബര്‍ 30 ന് രാവിലെ 11.30 ന് ലേലം ചെയ്യും. മരങ്ങള്‍ മുറിക്കുന്നതിനുള്ള ക്വട്ടേഷനുകള്‍ അന്നേദിവസം രാവിലെ 11 മണിക്കകം കോളേജ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ കോളേജ് ഓഫീസില്‍ നിന്നും www.dtekerala.gov.in/tenderswww.gcek.ac.in ലും ലഭിക്കും. ഫോണ്‍: 04972780226, 04972780227

പുഷ്‌പോത്സവം: സംഘാടക സമിതി രൂപീകരണ യോഗം വെള്ളിയാഴ്ച

കണ്ണൂര്‍ പുഷ്‌പോത്സവം-26 ന്റെ  സംഘാടക സമിതി രൂപീകരണ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം നാലിന് രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷനാകും. ജനവരി 22 മുതല്‍ ഫെബ്രുവരി മൂന്നു വരെ പൊലീസ് മൈതാനിയിലാണ് പ്രദര്‍ശനം. കേരളത്തിനകത്തും പുറത്തുനിന്നുമെത്തിക്കുന്ന പൂക്കളുടെയും ചെടികളുടെയും വിപുലമായ ശേഖരമായിരിക്കും പുഷ്പോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. നഴ്‌സറികളുടെയും വ്യാപാര-വ്യവസായ സ്ഥാപനങ്ങളുടെയും വില്‍പന സ്റ്റാളുകള്‍,  കലാപരിപാടികള്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധമത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം

ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമൊരുക്കി ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം (ഡിസിഐപി). ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും അതുവഴി സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് നേടുന്നതിനും ഔദ്യോഗിക, വ്യക്തിഗത വികാസത്തിനും ഡിസിഐപി വഴി ഒരുക്കും. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ https://tinyurl.com/dcipknrbatch6 ലിങ്കില്‍ ഡിസംബര്‍ 22 നകം  ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രായപരിധി 2025 ഡിസംബര്‍ ഒന്നിന് 30 വയസ്സ്. നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പന്റ് ഉണ്ടായിരുക്കുന്നതല്ല. വിശദ വിവരങ്ങള്‍ ലിങ്കില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497715811, 0497-2700243 നമ്പറുകളിലോ dcknr.ker@nic.in എന്ന ഇമെയിലിലോ ബന്ധപ്പെടാം.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign