അംശാദായ ക്യാമ്പ്
കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ 2025-26 വര്‍ഷത്തെ തുടര്‍ ഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷന്‍ നടത്തുന്നതിനുമായി ക്ഷേമനിധി ജീവനക്കാര്‍ താഴെ പറയുന്ന വില്ലേജുകളില്‍ ക്യാമ്പ് ചെയ്യും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയാണ് ക്യാമ്പ്.
1. പഴശ്ശി, കോളാരി വില്ലേജ്: ജനുവരി അഞ്ച്- മുനിസിപ്പല്‍ ഓഫീസ് മട്ടന്നൂര്‍
2. പാതിരിയാട്, പടുവിലായി വില്ലേജ്: ജനുവരി ഏഴ് – വേങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസ്
3. പെരിങ്ങത്തൂര്‍ വില്ലേജ്: ജനുവരി ഒമ്പത് – മൊയ്തു മാസ്റ്റര്‍ ഹാള്‍ കരിയാട്
4. ചൊക്ലി വില്ലേജ്: ജനുവരി 12- ചൊക്ലി ഗ്രാമപഞ്ചായത്ത് ഓഫീസ്
5. ചാവശ്ശേരി വില്ലേജ് : ജനുവരി 14- ജി എച്ച് എസ് എസ് ചാവശ്ശേരി
6. പായം വില്ലേജ് : ജനുവരി 17- പായം ഗ്രാമപഞ്ചായത്ത് ഓഫീസ്
7. ആറളം വില്ലേജ് : ജനുവരി 20 – ആറളം ഗ്രാമപഞ്ചായത്ത് ഓഫീസ്
8. മുഴക്കുന്ന് വില്ലേജ് : ജനുവരി 22 – മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ്
9. ശിവപുരം, തോലമ്പ്ര വില്ലേജ് : ജനുവരി 24 – മാലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്
10. തില്ലങ്കേരി വില്ലേജ് : ജനുവരി 28.- തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഓഫീസ്
11. മാങ്ങാട്ടിടം, കണ്ടംകുന്ന് : ജനുവരി 31 – മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഓഫീസ്
വാടക കെട്ടിടം ആവശ്യമുണ്ട്
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഭിന്നശേഷിക്കാരെ പകല്‍ സമയങ്ങളില്‍ സംരക്ഷിക്കുന്നതിന് വിശ്രമ ഭവനങ്ങള്‍ /താല്‍ക്കാലിക താമസ കേന്ദ്രങ്ങള്‍ (റെസൈപ്റ്റ് ഹോം) ആരംഭിക്കുന്നതിന് വാടക കെട്ടിടം ആവശ്യമുണ്ട്. ഒരേസമയം 25 മുതല്‍ 30 ഭിന്നശേഷിക്കാരെ താമസിപ്പിക്കാന്‍ പറ്റുന്ന കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഡിസംബര്‍ 31 ന് വൈകീട്ട് അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ എഫ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2997811, 8281999015

ഡി ഐ സി എസ് എം പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ഇന്റസ്ട്രിയല്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് എസ് എസ് എല്‍ സി/ തത്തുല്യ യോഗ്യതയുള്ള, 18 വയസ് പൂര്‍ത്തിയായവര്‍ക്ക് https://app.srccc.in/register വഴി ഓണ്‍ലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 9020920920
കമ്പ്യൂട്ടര്‍ കോഴ്സുകള്‍
ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ പി ജി ഡി സി എ, ഡി സി എ, ഡി ഡി ടി ഒ എ, സി സി എല്‍ ഐ എസ് കോഴ്സുകളുടെ ഫുള്‍ടൈം /പാര്‍ട്ട് ടൈം /ഓണ്‍ലൈന്‍ /ഓഫ്ലൈന്‍ /ഈവനിംഗ് ബാച്ചുകളിലേക്ക് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. എസ്.സി /എസ് ടി /ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്. ഫോണ്‍: 0471 2550612, 9400519491, 8547005087
ഗതാഗത നിയന്ത്രണം
അഴീക്കോട് പഞ്ചായത്തിലെ ഓലാടത്താഴെ – പൊയ്ത്തുംകടവ് റോഡില്‍ കലുങ്ക് പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ ജനുവരി 29 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
തലശ്ശേരി താലൂക്ക് മാങ്ങാട്ടിടം പഞ്ചായത്തിലെ കിണവക്കല്‍, വേങ്ങാട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍തോട് പാലത്തിന്റെ പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 26 മുതല്‍ ഏപ്രില്‍ 30 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കിണറ്റിന്റവിടെ – ശങ്കരനെല്ലൂര്‍ – കൈതച്ചാല്‍ റോഡ് വഴി കടന്നുപോകണം.
ടെണ്ടര്‍
ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ചുറ്റുമതിലിലും ചുവരിലും ക്ഷയരോഗ ബോധവല്‍ക്കരണ വാള്‍ പെയിന്റിംഗ് ചെയ്യുന്നതിന് വ്യക്തികളില്‍നിന്നോ അംഗീകൃത സ്ഥാപനങ്ങളില്‍നിന്നോ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ജില്ല ടി ബി ഓഫീസര്‍, ജില്ല ടി ബി സെന്റര്‍, പള്ളിക്കുന്ന് പി.ഒ, കണ്ണൂര്‍ -4 എന്ന വിലാസത്തില്‍ ജനുവരി പത്തിന് രാവിലെ 11 മണിവരെ സ്വീകരിക്കും.
തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളില്‍ നിന്നും തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ലേബര്‍ കമ്മീഷണറുടെ വെബ്സൈറ്റായ www.lc.kerala.gov.in ല്‍ നല്‍കിയിട്ടുള്ള ‘തൊഴിലാളി ശ്രേഷ്ഠ’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജനുവരി എട്ട് വരെ അപേക്ഷ സമര്‍പ്പിക്കാം. എന്‍ട്രിയില്‍ തൊഴിലാളികള്‍ തൊഴിലുടമയുടേയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടേയും വിവരങ്ങള്‍ (പേര്, മൊബൈല്‍ നമ്പര്‍, ഫോട്ടോ, ഇ-മെയില്‍ വിലാസം, തൊഴിലുടമ/വാര്‍ഡ് മെമ്പറുടെ സാക്ഷ്യപത്രം) സഹിതം അപേക്ഷ നല്‍കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിക്കുന്നു. ഫോണ്‍: 0497 2705197
ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു
കേരള ഷോപ്സ് ആന്‍ഡ് കമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ബോര്‍ഡ് ഡയറക്ടര്‍ ജി ജയപാലന്‍ ഉദ്ഘാടനം ചെയ്തു. ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഉപദേശക സമിതി അംഗം കെ കുഞ്ഞനന്തന്‍ അധ്യക്ഷനായി.
ജില്ലാ ബേബര്‍ ഓഫീസര്‍ എം.ജയശ്രീ, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുള്‍ സലാം, ജില്ലാ ഉപദേശക സമിതി അംഗങ്ങളായ ഭൂപേഷ്, എം ഉണ്ണികൃഷ്ണന്‍, എ.ടി നിഷാത്ത്, രാജന്‍ തീയറേത്ത്, കെ.എം ലത്തീഫ്, സി.പി പ്രജിത്ത്, ശ്രീനിവാസന്‍, ബോര്‍ഡ് ജീവനക്കാരന്‍ കെ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാതല സര്‍ഗ്ഗോത്സവത്തിന് തുടക്കം
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജില്ലാതല സര്‍ഗ്ഗോത്സവം ചലച്ചിത്രനടന്‍ സുശീല്‍കുമാര്‍ തിരുവങ്ങാട് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്സില്‍ നടന്ന പരിപാടിയില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കൃഷ്ണന്‍ കുറിയ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ, സംസ്ഥാന കൗണ്‍സില്‍ അംഗം പി ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു. താലൂക്ക് തലത്തില്‍ ജേതാക്കളായ നൂറിലധികം പ്രതിഭകള്‍ പരിപാടിയില്‍ പങ്കെടുത്തു.

