ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടമാരുടെ പാസിംഗ് ഔട്ട്
കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടമാരുടെ പാസിംഗ് ഔട്ട് സെറിമണിയും സര്‍ട്ടിഫിക്കറ്റ് വിതരണവും ജനുവരി പത്തിന് രാവിലെ പത്ത് മണിക്ക് നടക്കും. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ ഡോ. ഒ.എം അജിത അധ്യക്ഷയാകും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. കെ സിന്ധു മുഖ്യപ്രഭാഷണം നടത്തും.
ബി പി എല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം
കേരള വാട്ടര്‍ അതോറിറ്റി പെരളശ്ശേരി സബ് ഡിവിഷന്‍ ഓഫീസിന്റെ പരിധിയിലുള്ള പിണറായി, കതിരൂര്‍, എരഞ്ഞോളി, വേങ്ങാട്, അഞ്ചരക്കണ്ടി, കടമ്പൂര്‍, ചേലോറ, ചെമ്പിലോട്, പെരളശ്ശേരി, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തുകളിലെ ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് 2026 വര്‍ഷത്തേക്കുള്ള ബിപിഎല്‍ ആനുകൂല്യത്തിനായി https://bplapp.kwa.kerala.gov.
അപേക്ഷ ക്ഷണിച്ചു
വിമുക്തിയുടെ കീഴില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. എംബിബിഎസ് ഡിഗ്രിയോടൊപ്പം എംഡി/ഡിപിഎം/ഡിഎന്‍ബി ഇന്‍ സൈക്യാട്രി, ടിസിഎംസി രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജനുവരി 16 ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേംബറില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700194
കെയര്‍ടേക്കര്‍ നിയമനം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കണ്ണൂര്‍ ശിശുപരിചരണ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കെയര്‍ടേക്കേഴ്‌സിനെ (റസിഡന്‍ഷ്യല്‍) നിയമിക്കുന്നു. പ്ലസ് ടു / പ്രീഡിഗ്രി മിനിമം യോഗ്യതയുള്ള 28 നും 42 വയസ്സിനുമിടയില്‍ പ്രായമുള്ള, കുട്ടികളുടെ പരിചരണ രംഗത്ത് പ്രവര്‍ത്തന പരിചയവുമുള്ളമവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി 13 ന് രാവിലെ പത്ത് മണിക്ക് പിണറായി പുത്തന്‍കണ്ടത്തുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ‘വീട്’ ശിശുപരിചരണ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍: 9745389920, 9847464613
പോളിടെക്‌നിക് കോളേജില്‍ ഒഴിവുകള്‍
പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലക്ചറര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍,അസിസ്റ്റന്റ്
തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജനുവരി 19 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04985295101, 9895019821, 9048109637
സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ മില്‍മയുമായി ചേര്‍ന്ന് തൊഴില്‍ രഹിതര്‍ക്കായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 18നും 60 വയസിനുമിടയില്‍ പ്രായമുള്ളവരുമായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പാലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളില്‍ മില്‍മ ഷോപ്പി / മില്‍മ പാര്‍ലര്‍ ആരംഭിക്കുന്നതിന് അവസരം ലഭിക്കും. ഇതിനാവശ്യമായ വായ്പ കോര്‍പറേഷന്റെ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. അഞ്ച് വര്‍ഷമാണ് തിരിച്ചടവ് കാലാവധി. കോര്‍പറേഷനും മില്‍മ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കുവാന്‍ അനുമതി നല്‍കുക. ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും അപേക്ഷകന്‍ സ്വന്തമായി സജീകരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംരംഭം സുഗമമായി നടത്തുന്നതിനാവശ്യമായ ഉല്‍പന്നങ്ങളും സാങ്കേതിക സഹായവും മില്‍മ ലഭ്യമാക്കും. ഇതോടൊപ്പം ഫ്രീസര്‍, കൂളര്‍ എന്നിവയും സബ്‌സിഡി നിരക്കില്‍ മില്‍മ ലഭ്യമാക്കും. ഷോപ്പി / പാര്‍ലറിനാവശ്യമായ സൈനേജ് മില്‍മ നല്‍കും. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി എ.കെ.ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04972705036, 9400068513
മണിനാദം 2026 നാടന്‍പാട്ട് മത്സരം
കലാഭവന്‍ മണിയുടെ സ്മരണാര്‍ഥം സംസ്ഥാന യുവജനക്ഷേമബോർഡ് സംഘടിപ്പിക്കുന്ന ”മണിനാദം” കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം 2026 ലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാതല മത്സരങ്ങളില്‍ വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25000 രൂപ, 10000 രൂപ, 5000 രൂപ ലഭിക്കും. അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, സബ് ജയിലിന് സമീപം, കണ്ണൂര്‍ – 2 എന്ന വിലാസത്തിലോ yuvasakthiknr@gmail.com എന്ന ഇ മെയില്‍ ഐഡിയിലോ ജനുവരി 20 വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് സംസ്ഥാനതല മത്സരം.
സംരംഭകര്‍ക്കായി പ്രീ ബിഡ് യോഗം
ധർമ്മടം പഴയ മൊയ്ദു പാലം ഫുഡ് സ്ട്രീറ്റ് പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്കായി ഡി.ടി.പി.സി ജനുവരി 13 നു രാവിലെ 11 മണിക്ക് പ്രീ ബിഡ് യോഗം സംഘടിപ്പിക്കുന്നു. മൊയ്‌ദു പാലത്തിനു സമീപം നടക്കുന്ന യോഗത്തിൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളെക്കുറിച്ചും സംശയ നിവാരണത്തിനും അവസരമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിടിപിസി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497-2706336
അപേക്ഷ ക്ഷണിച്ചു
വിമുക്തിയുടെ കീഴില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. എം ഫില്‍ / ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിജിഡിസിപി യോടൊപ്പം ആര്‍സിഐ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജനുവരി 16 ന് രാവിലെ 11.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേംബറില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700194
ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. 60 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 15 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി
സ്റ്റേറ്റ് റിസോഴ്സ് കേരളയുടെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിലേക്ക് ജനുവരി 15 വരെ അപേക്ഷിക്കാം. 18 വയസിന് മുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ക്ലാസുകള്‍ അവധി ദിവസങ്ങളിലായിരിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍: 7510268222, 7510889333

