Home News നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടലിന് പിന്നാലെ യെമനില്‍ അടിയന്തര യോഗം

നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടലിന് പിന്നാലെ യെമനില്‍ അടിയന്തര യോഗം

by Sayana k
0 comments

നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിൽ അടിയന്തര യോഗം യമനിൽ പുരോഗമിക്കുന്നു. കാന്തപുരത്തിന്‍റെ അഭ്യർത്ഥനയെ തുടർന്ന് യമനിലെ പ്രമുഖ മത പണ്ഡിതൻ ഹബീബ് ഉമറിന്റെ പ്രതിനിധിയുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. നോർത്ത് യമനിൽ നടക്കുന്ന ചർച്ചയിൽ ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാൻ അലി മഷ്ഹൂർ, യമൻ ഭരണകൂട പ്രതിനിധികൾ, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരൻ, ഗോത്ര തലവന്മാർ എന്നിവരാണ് പങ്കെടുക്കുന്നത്.

ദിയാ ദനത്തിന് പകരമായി കുടുംബം മാപ്പ് നൽകി വധ ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും മോചനം നൽകുകയും വേണമെന്ന കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ ആവശ്യം കുടുംബം പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

നിമിഷ പ്രിയയുടെ മോചന വിഷയം കേന്ദ്രസർക്കാർ കൈയൊ‍ഴിഞ്ഞിരുന്നു. വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്നും പരിമിതിയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ദയാധനം സ്വീകരിക്കുന്നതില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും കേന്ദ്രം പറഞ്ഞു. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്നും നല്ലത് സംഭവിക്കട്ടെയെന്നും സുപ്രീംകോടതി പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ കത്തയച്ചിരുന്നു. മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും ഈ വിഷയത്തിൽ വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനും മുഖ്യമന്ത്രി കത്തയച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ്നൽകുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign