Home News ഹിന്ദുത്വവാദികള്‍ക്ക് മറുപടിയുമായി ഡോ. ടി എസ് ശ്യാംകുമാര്‍

ഹിന്ദുത്വവാദികള്‍ക്ക് മറുപടിയുമായി ഡോ. ടി എസ് ശ്യാംകുമാര്‍

by Sayana k
0 comments

അങ്കണവാടിയില്‍ ബിരിയാണി നല്‍കുന്നതിനെതിരെ രംഗത്തെത്തിയ ഹിന്ദുത്വവാദികള്‍ക്ക് മറുപടിയുമായി എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ടി എസ് ശ്യാംകുമാര്‍. മനുഷ്യര്‍ എന്ത് കഴിക്കണമെന്ന തീരുമാനത്തില്‍ ഇടപെടുന്നു എന്നതിനപ്പുറം കേരളത്തില്‍ സാംസ്‌കാരികമായി ശക്തമാവുന്ന ഹിന്ദുത്വ ബ്രാഹ്‌മണ്യത്തിന്റെ നേര്‍ചിത്രമാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.’ഒരു കൊച്ചുകുഞ്ഞ് അങ്കണവാടിയില്‍ ബിരിയാണി ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. ബിരിയാണി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന വിഷകലമാര്‍ മനുഷ്യര്‍ എന്ത് കഴിക്കണമെന്ന തീരുമാനത്തില്‍ ഇടപെടുന്നു എന്നതിനപ്പുറം കേരളത്തില്‍ സാംസ്‌കാരികമായി ശക്തമാവുന്ന ഹിന്ദുത്വ ബ്രാഹ്‌മണ്യത്തിന്റെ നേര്‍ച്ചിത്രമാണ് വെളിവാക്കുന്നത്’, അദ്ദേഹം പറഞ്ഞു.


ശങ്കുവെന്ന് വിളിക്കുന്ന റിജുല്‍ സുന്ദര്‍ അങ്കണവാടിയില്‍ ബിരിയാണി വേണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ വൈറലായിരുന്നു. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍മീഡിയ കീഴടക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അങ്കണവാടിയിലെ പരിഷ്‌കരിച്ച മെനു മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കിയിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign