Home News സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

by Sayana k
0 comments

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. കാലാവർഷത്തിന്റെ ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത രണ്ടാംഘട്ടത്തിൽ ഉണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

ജൂൺ 11ന് അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്. ജൂൺ 12ന് ജില്ലകളിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 24-നാണ് ഇക്കുറി കാലവർഷം എത്തിയത്. മെയ് 24 മുതൽ 31 വരെയുള്ള ഏഴ് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാൽ പിന്നീടുള്ള വാരത്തിൽ കാലവർഷം ദുർബലമായതാണ് സംസ്ഥാനത്ത് മഴയിൽ കുറവുണ്ടായതിന് കാരണം.

ജൂൺ ഒന്ന് മുതൽ ഏഴ് വരെയുള്ള തീയതികളിൽ സംസ്ഥാനത്ത ലഭിച്ചത് 46 മില്ലിമീറ്റർ മഴയാണ്. ഈ ആഴ്ചയിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത് 120 മില്ലിമീറ്റർ മഴയാണ്. സംസ്ഥാനത്ത ലഭിക്കേണ്ട മഴയിൽ ഈ ആഴ്ച 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, കാസർഗോഡ്‌ ഒഴികെയുള്ള ജില്ലകളിൽ 50-ശതമാനത്തിൽ കുറവ് മഴയാണ് ലഭിച്ചത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign