Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

സാമ്പത്തിക ശാസ്ത്രത്തിൽ 5 വർഷ ഇന്റഗ്രേറ്റഡ് സോഷ്യൽ സയൻസ് പ്രോഗ്രാം ആരംഭിക്കുന്നു

കണ്ണൂർ സർവകലാശാലയുടെ പാലയാട് *ഡോ. ജാനകി അമ്മാൾ ക്യാമ്പസ്സിൽ* +2  യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായി 2025-26 അദ്ധ്യയനവർഷത്തിൽ സാമ്പത്തിക ശാസ്ത്ര വകുപ്പിൽ സാമ്പത്തിക ശാസ്ത്രത്തിൽ 5 വർഷ ഇന്റഗ്രേറ്റഡ് സോഷ്യൽ സയൻസ് പ്രോഗ്രാം ആരംഭിക്കുന്നു. (FYIMP in Social  Science with Specialization in  Economics)..ഇത് വഴി വിദ്യാർഥികൾക്കു 3 വർഷം കഴിഞ്ഞാൽ  ബിരുദ പഠനം പൂർത്തിയാക്കി BA സർട്ടിഫിക്കറ്റ് നേടാം. തുടർന്നു പഠിക്കുന്നവർക്ക് നാലാം വർഷം ഓണേഴ്സ് ബിരുദമോ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദമോ കരസ്ഥമാക്കാം. ഗവേഷണത്തിനു മുൻതൂക്കം നൽകി കൊണ്ടുള്ള അഞ്ചാം വർഷം ആറു മാസത്തെ ആഴത്തിലുള്ള പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം MA ബിരുദം നേടാൻ വിദ്യാർത്ഥിക്ക് അവസരം ഉണ്ട്.

പ്രസ്തുത  പ്രോഗ്രാമിലൂടെ ബിരുദധാരികൾക്ക്  പൊതുമേഖലയിലും കോർപ്പറേറ്റ് മേഖലയുമായി  വ്യത്യസ്ത തൊഴിലവസരങ്ങളാണ് ലഭിക്കുന്നത് . പ്ലാനിംഗ് കമ്മീഷൻ ,പ്ലാനിംഗ് ബോർഡ്, സർക്കാർ ഏജൻസികൾ എന്നിവയിൽ സാമ്പത്തിക വിദഗ്ദ്ധൻ / ഗവേഷണ ഓഫീസർ, പൊതു, സ്വകാര്യ മേഖലകളിൽ ഡാറ്റാ അനലിസ്റ്റ് / പോളിസി അനലിസ്റ്റ്, ആർ‌ബി‌ഐ, നബാർഡ്, വാണിജ്യ ബാങ്കുകൾ, ഫിൻ‌ടെക് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള ബാങ്കിംഗ് & ധനകാര്യ സ്ഥാപനങ്ങളിൽ ജോലി നേടുന്നതിനും, യു‌പി‌എസ്‌സി, സംസ്ഥാന പി‌എസ്‌സികൾ, ആർ‌ബി‌ഐ, ഐ‌ഇ‌എസ്, യു‌ജി‌സി-നെറ്റ് ജെ‌ആർ‌എഫ് മുതലായവ നേടുന്നതിനും , അദ്ധ്യാപനം, ഗവേഷണം എന്നിവയ്ക്ക് മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. എക്കണോമെട്രിക്സ് , വികസന പഠനങ്ങൾ, പരിസ്ഥിതി, പൊതുജനാരോഗ്യം,  ഡിജിറ്റൽ മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ്, ഗവേഷണ രീതിശാസ്ത്രം, പെരുമാറ്റ & ലിംഗ സാമ്പത്തിക ശാസ്ത്രം, ഡാറ്റ അനലറ്റിക്‌സ് , ജിഐഎസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,ക്യാപ്‌സ്റ്റോൺ പ്രോജക്റ്റും ഇന്റേൺഷിപ്പുകളും, കൂടാതെ നൈപുണ്യ വികസനത്തിനു നൂതനമായ ഒട്ടനവധി  കോഴ്‌സ്കളും ,  മാൾട്ടിഡിസ്പ്ലിനറി, മൂല്യവർധിത കോഴ്‌സുകളും സിലബസിന്റെ ഭാഗമായുണ്ട്. പ്രവേശനത്തിന് admission.kannuruniversity.ac.in/ വഴി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത +2. കൂടുതൽ വിവരങ്ങൾക്കു 9400337417

അവസാന തീയതി -17-06-2025, 5 PM

നാല്  വർഷ  ബിരുദ പ്രവേശനം (FYUGP) 2025 -26  

കണ്ണൂർ സർവകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ നാല് വർഷ ബിരുദപദ്ധതികളിൽ ഉൾപ്പെടുന്ന ജ്യോഗ്രഫി പ്രോഗ്രാമിന് ഇപ്പോൾ ഏകജാലകസംവിധാനം വഴി അപേക്ഷിക്കാവുന്നതാണ്. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ഓപ്ഷനിൽ തിരുത്തൽ വരുത്തുവാനും സൗകര്യം ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 17.06.2025. രജിസ്ട്രേഷ൯ സംബന്ധമായ വിവരങ്ങൾ admission.kannuruniversity.ac.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
അന്വേഷണങ്ങൾ ഫോൺ മുഖാന്തരം മാത്രം

ഹെല്‍പ്പ് ലൈ൯ നമ്പർ  : 7356948230
Email id                              : ugdoa@kannuruniv.ac.in

പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയത്ത് മാത്രം ബന്ധപ്പെടുക

പ്രായോഗിക പരീക്ഷകൾ

 കണ്ണൂർ സർവകലാശാലയുടെ നാലാം  സെമസ്റ്റർ ബി.എ. എക്കണോമിക്സ് /ഡെവലപ്മെൻറ് എക്കണോമിക്സ് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി) (ഏപ്രിൽ 2025) പ്രാക്ടിക്കൽ പരീക്ഷകൾ  2025 ജൂൺ  11-ന് അതാത്കോളേജുകളിൽ വെച്ച് നടക്കും.വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്.                                

 പുനഃ പരീക്ഷ

ഗ്രീൻ വുഡ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ആറാം സെമസ്റ്റർ ബി സി എ  (ഏപ്രിൽ 2025 )  പുനഃ പരീക്ഷകൾ   ചുവടെ സൂചിപ്പിച്ച തീയതികളിൽ  കാസർഗോഡ് ഗവ കോളേജിൽ വെച്ച് നടക്കും . പ്രസ്തുത പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 12.06.2025

6B19BCA:Data Communication and Networks- 18/06/2025 (രാവിലെ 10 മണി മുതൽ 1 മണി വരെ)

6B20BCAE01:Data Mining and Datawarehousing-20/06/2025 (രാവിലെ 9.30  മുതൽ 12.30 വരെ)

പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign