Home News മഴ തുടരുന്നു; പ്രളയ സാധ്യതാ മുന്നറിയിപ്പ്; വിവിധ നദീതീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

മഴ തുടരുന്നു; പ്രളയ സാധ്യതാ മുന്നറിയിപ്പ്; വിവിധ നദീതീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

by Sayana k
0 comments

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക.

റെഡ് അലര്‍ട്ട്

കാസറഗോഡ് : മഞ്ചേശ്വരം (മഞ്ചേശ്വരം സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

ഓറഞ്ച് അലര്‍ട്ട്

കണ്ണൂര്‍ : പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍)

കാസറഗോഡ് : ഉപ്പള (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്‍)

പത്തനംതിട്ട : മണിമല (തോന്ദ്ര സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷന്‍), നെയ്യാര്‍ (അരുവിപ്പുറം സ്റ്റേഷന്‍-CWC), കരമന (വെള്ളൈകടവ് സ്റ്റേഷന്‍-CWC)

കൊല്ലം : പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)

പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷന്‍), അച്ചന്‍കോവില്‍ (കല്ലേലി & കോന്നി GD സ്റ്റേഷന്‍), പമ്പ (മടമണ്‍ സ്റ്റേഷന്‍-CWC)

ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍-CWC)

എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍),

തൃശൂര്‍ : കരുവന്നൂര്‍ (കുറുമാലി & കരുവന്നൂര്‍ സ്റ്റേഷന്‍)

കണ്ണൂര്‍ : കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസറഗോഡ് : കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍)

ഏതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.

പുറപ്പെടുവിച്ച സമയവും തീയതിയും: 04.30 PM, 16/06/2025

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign