സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ വഴി മാത്രം ബന്ധപ്പെടുക.
Helpline Numbers – 7356948230, +914954 262 995
E-mail id: deptdoa@kannuruniv.ac.in
കണ്ണൂർ സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും സംയുക്തമായി നടത്തുന്ന പിജി പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രസിദ്ധീകരിച്ചു
കണ്ണൂർ സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം എസ് സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സർവ്വകലാശാല വെബ്സൈറ്റ് മുഖേന പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷകർക്ക് തങ്ങളുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Help Line No: +914954262995, 7356948230 ; E-mail id: deptdoa@kannuruniv.ac.in
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ എം എ /എം എസ് സി / എം സി എ / എം എൽ ഐ എസ് സി/എൽ എൽ എം/എം ബി എ / എം പി ഇ എസ് ഡിഗ്രി ഒന്നാം സെമസ്റ്റർ (2024 അഡ്മിഷൻ), മൂന്നാം സെമസ്റ്റർ (2023 അഡ്മിഷൻ) (CBCSS – സപ്ലിമെന്ററി ) ജനുവരി 2025, പരീക്ഷാഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 26.06.2025 തിയ്യതി വൈകുന്നേരം 5 മണി വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.
സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്‌സ് ഫോർ സ്‌പേഷ്യൽ പ്ലാനിംഗ് (റഗുലർ/സപ്ലിമെന്ററി), നവംബർ 2024 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 27.06.2025 വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.
പരീക്ഷാ രജിസ്ട്രേഷൻ
എം ജി സർവകലാശാലയുമായി സംയോജിച്ച് കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) /എം. എസ്. സി. ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സി.എസ്.എസ് – റെഗുലർ/ സപ്ലിമെന്ററി), മെയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ജൂൺ 24 മുതൽ 28 വരെയും പിഴയോടു കൂടി ജൂൺ 30 വരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിൽ +2 സയൻസ്‌കാർക്ക് പഠനാവസരം
കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസ്സിൽ +2 സയൻസ് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് അവസരം. 2025-26 അദ്ധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാല ഫിസിക്സ്-കെമിസ്ട്രി പഠനവകുപ്പുകൾ സംയുക്തമായി ഒരുക്കുന്ന 5 വർഷ ഇന്റർഗ്രേറ്റഡ് ഫിസിക്കൽ സയൻസ് പ്രോഗ്രാം വഴി വിദ്യാർഥികൾക്കു നൂതന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകൾ പഠിക്കാം. 3 വർഷം കഴിഞ്ഞാൽ ഫിസിക്സ്/കെമിസ്ട്രി ബിരുദ പഠനം പൂർത്തിയാക്കി BSc സർട്ടിഫിക്കറ്റ് നേടാം. തുടർന്നു പഠിക്കുന്നവർക്ക് നാലാം വര്ഷം ഓണേഴ്സ് ബിരുദമോ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദമോ കരസ്ഥമാക്കാം. ഗവേഷണത്തിനു മുൻതൂക്കം നൽകി കൊണ്ടുള്ള അഞ്ചാം വർഷം ആറു മാസത്തെ ആഴത്തിലുള്ള പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം MSc ബിരുദം (ഫിസിക്സ്/കെമിസ്ട്രി) നേടാൻ വിദ്യാർത്ഥിക്ക് അവസരം ഉണ്ട്. പ്രവേശനത്തിന് admission.kannuruniversity.ac.
പി ജി പരീക്ഷകൾ ജൂലൈ 01 ന് ആരംഭിക്കും
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 പരീക്ഷകൾ ജൂലൈ 01 ന് ആരംഭിക്കുന്ന വിധം പുതുക്കി നിശ്ചയിച്ചു . ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും 

