Home News ‘നോ കമന്‍റ്സ്’; അൻവർ വിഷയത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

‘നോ കമന്‍റ്സ്’; അൻവർ വിഷയത്തിൽ പ്രതികരിച്ച് വി ഡി സതീശൻ

by Sayana k
0 comments

പി വി അൻവറിനെ യുഡിഎഫിൽ എടുക്കുമോയെന്ന ചോദ്യത്തോട് ‘നോ കമന്‍റ്സ്’ പറഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനങ്ങളെ മറന്നു പോയ സർക്കാരിനുള്ള മറുപടിയാണ് നിലമ്പൂരിൽ കാണാൻ കഴിഞ്ഞത്. ഇനിയും എൽഡിഎഫ് അത് തിരിച്ചറിയാതെ പോയാൽ അതിന്റെ ഗുണം കോൺഗ്രസിനാണെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് വോട്ട് ചെയ്തത് വർഗീയ വാദികളെന്നാണ് എൽഡിഎഫ് വാദം. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് വർഗീയവാദികൾ ആണെന്ന് എ വിജയരാഘവൻ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ കേരളം വലിയ അപകടാവസ്ഥയിലാണ്. വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന ധീരമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസ്. പിന്നെ അവർ എന്തിനാണ് യുഡിഎഫിന് ഇപ്പോൾ വോട്ട് ചെയ്യുന്നതെന്നും വർഗീയവാദികളും തീവ്രവാദികളുമാണ് ഞങ്ങൾക്ക് വോട്ട് ചെയ്തതെന്ന് പറഞ്ഞ് നിലമ്പൂരിലെ ജനങ്ങളെ അപമാനിക്കരുത് എന്നും വി ഡി സതീശൻ വ്യക്തമാക്കി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign