Home News ലഹരിവിമുക്ത കണ്ണൂർ: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

ലഹരിവിമുക്ത കണ്ണൂർ: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

by Sayana k
0 comments

നശാമുക്ത് ഭാരത് അഭിയാൻ ലഹരിമുക്ത കണ്ണൂര്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ പോലീസ്, എക്‌സൈസ്, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെടലും നൈമിഷിക ആനന്ദത്തിനുവേണ്ടിയുള്ള അന്വേഷണവുമാണ് കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ ലഹരിയോടുള്ള ആസക്തി കൂട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാപഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ജില്ലാ പോലീസ് മേധാവി നിധിന്‍ രാജ് അധ്യക്ഷനായി. ജില്ലാ റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാല്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി.കെ സതീഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.

‘ലഹരി ഉപയോഗവും മാനസികാരോഗ്യവും’ എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രി സൈക്യാട്രിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. കെ വിന്നി ആന്റണി, ‘എന്‍.ഡി.പി.എസ് കേസുകളിലെ ഫലപ്രാപ്തി: വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ മുന്‍ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ബി.പി ശശീന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ‘ജില്ലയിലെ ലഹരി ഉപയോഗം തടയാനുള്ള കര്‍മ പരിപാടികള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഓപ്പണ്‍ ഫോറത്തില്‍ മുന്‍ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ബി.പി ശശീന്ദ്രന്‍,  ക്രൈം ബ്രാഞ്ച് ഓഫീസര്‍ കെ രാജേഷ് കുമാര്‍, ജില്ലാ എക്‌സൈസ് വകുപ്പ് മാനേജര്‍ സലിം കുമാര്‍ ദാസ്, പോലീസ് ഓഫീസര്‍മാരായ എ.എസ്.ഐ ടി രാജീവന്‍, കെ.സി സുകേഷ് എന്നിവര്‍ പാനലിസ്റ്റുകളായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു മോഡറേറ്ററായി. എന്‍.എം.ബി.എ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. ബേബി ജോണ്‍ പരിപാടിയില്‍ സംസാരിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ്,  എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign