തലശ്ശേരി കോടതി സമുച്ചയത്തില്‍ എസ്.ബി.ഐ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിക്കും. സ്പീക്കര്‍ എ.എന്‍. ഷംസീറെ അദ്ദേഹത്തിന്റെ ചേംബറില്‍ സന്ദര്‍ശിച്ച എസ്.ബി.ഐ. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കിഫ്ബി സഹായത്തോടെ നിര്‍മ്മിച്ച തലശ്ശേരിയിലെ പുതിയ അത്യാധുനിക കോടതി സമുച്ചയം ഈ വര്‍ഷമാദ്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന എട്ട് നിലകളുള്ള ഈ സമുച്ചയം നിലവിൽ കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കോടതി കെട്ടിടമാണ്. കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും പണമിടപാടുകള്‍ക്കും സഹായകരമായ നിലയില്‍ ബാങ്ക് കൗണ്ടര്‍ അനുവദിക്കണമെന്ന ബാര്‍ കൗണ്‍സിലിന്റെയും കോടതി അധികൃതരുടെയും ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ആവശ്യമായ സ്ഥലസൗകര്യം ലഭ്യമാക്കുന്ന പക്ഷം പുതിയ ബ്രാഞ്ച് ആരംഭിക്കാനുള്ള സന്നദ്ധത ബാങ്ക് അധികൃതര്‍ അറിയിച്ചു. നയപരമായ തീരുമാനമെടുക്കേണ്ടതിനാല് അക്കാര്യം പിന്നീട് പരിഗണിക്കാമെന്ന് തീരുമാനിക്കുകയുണ്ടായി. എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ ഭുവനേശ്വരി. എ, ജനറല്‍ മാനേജര്‍ രാജേഷ് കുമാര്‍ മീണ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തലശ്ശേരി കോടതി സമുച്ചയത്തിൽ എസ്. ബി. ഐ എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തനം ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായി
150
previous post
