Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

കോളേജ് / ഇൻസ്റ്റിറ്റിയൂഷൻ ട്രാൻസ്ഫർ 

മൂന്നാം സെമസ്റ്റർ FYUGP/FYIMP കോളേജ് / ഇൻസ്റ്റിറ്റിയൂഷൻ ട്രാൻസ്ഫെറിനായി നിലവിലുള്ള വേക്കൻസികൾ  റിപ്പോർട്ട് ചെയ്‌ത 7 കോളേജുകളിലെ ഒഴിവുകൾ   സർവകലാശാലാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. (ഫിസിക്സ് ഡിപ്പാർട്ടമെന്റ് FYIMP പ്രോഗ്രാമിലെ 10 ഒഴിവുകൾ ഉൾപ്പെടെ).കൂടാതെ മൂന്നാം സെമസ്റ്റർ FYUGP/FYIMP കോളേജ് / ഇൻസ്റ്റിറ്റിയൂഷൻ ട്രാൻസ്ഫെറിനായി അപേക്ഷകൾ സർവകലാശാലയിൽ സമർപ്പിക്കുന്നതിനായുള്ള അവസാന തിയതി 2025  ജൂൺ 27 (വെള്ളിയാഴ്ച ) വരെ നീട്ടിയിട്ടുണ്ട്.

ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ/ എം.എസ്.സി/എൽ.എൽ.എം/എം.സി.എ/എം.ബി.എ/എം.എൽ.ഐ.എസ്.സി/ എം.പി.ഇ.എസ്/എം.എഡ് (സി ബി സി എസ് എസ് – റഗുലർ/സപ്ലിമെന്ററി), മെയ് 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

 സീറ്റ് ഒഴിവ് 

 2025-26 അധ്യയന വർഷത്തിൽ  കണ്ണൂർ സർവകലാശാലയുടെ ഫിസിക്സ് പഠന വകുപ്പിൽ എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) കോഴ്സിൽ SC/ST വിഭാഗങ്ങളിൽ ഓരോ ഒഴിവ് വീതം    പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.  അർഹതപ്പെട്ട വിദ്യാർഥികൾ സെർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 2025 ജൂൺ 26 (വ്യാഴം) രാവിലെ 11 മണിക്ക്  എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ – 9447649820, 04972806401

വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് ജനറൽ കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി യൂണിയൻ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനുള്ള  വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപ്പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ  (www.kannuruniversity.ac.in) ലഭ്യമാണ്. കൂട്ടിച്ചേർക്കൽ,   തിരുത്തൽ  എന്നിവയ്ക്കുള്ള  അപേക്ഷ 09.07.2025 വൈകുന്നേരം 5.00 മണിക്ക് മുൻപായി രജിസ്ട്രാർ & റിട്ടേർണിംഗ് ഓഫീസർക്ക് രേഖാമൂലം സമർപ്പിക്കേണ്ടതാണ്.

തത്സമയ പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ പയ്യന്നൂർ ക്യാമ്പസ്സിലെ രസതന്ത്ര പഠനവകുപ്പിൽ കണ്ണൂർ സർവ്വകലാശാലയും എംജി സർവ്വകലാശാലയും സംയുക്തമായി നടത്തുന്ന  എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) കോഴ്‌സിൽ General, ETB, OBH, SC, EWS വിഭാഗങ്ങളിൽ സീറ്റൊഴിവുകളുണ്ട്.  അർഹരായവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 27/06/2025  -ന് രാവിലെ 10:30  മണിക്ക് വകുപ്പ് തലവൻ മുൻപാകെ  ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക്  9847421467 എന്ന നമ്പറിൽ ബന്ധപ്പെടുക .

ഡിഗ്രി സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കാം

2025 ഏപ്രിൽ മാസം വിജയകരമായി ബിരുദം പൂർത്തിയാക്കിയ (2022അഡ്മിഷൻ) അഫിലിയേറ്റഡ് കോളേജുകളിലെ  വിദ്യാർത്ഥികൾക്ക്  ഡിഗ്രിസർട്ടിഫിക്കറ്റിന്  2025  ജൂലൈ 1 മുതൽ  അപേക്ഷിക്കാവുന്നതാണ്. പുനർ മൂല്യ നിർണ്ണയം / ഇംപ്രൂവ്മെന്റ് റിസൾട്ട്  എന്നിവ ഫൈനൽ ഗ്രേഡ് കാർഡിൽ ചേർക്കാൻബാക്കിയുള്ളവർ സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കാൻ പാടില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ ഒറിജിനൽ ഗ്രേഡ് കാർഡ് അപ്‌ലോഡ് ചെയ്യണ്ടതാണ് .വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന പകർപ്പ് സ്വീകാര്യമല്ല.    ABC ID ഇതുവരെ ഉണ്ടാക്കാത്ത വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിന്മുന്പായി അവരുടെ ABC ID ഉണ്ടാക്കുകയും അവ അപേക്ഷയിലെ നിർദ്ദിഷ്ടകോളത്തിൽ ചേർക്കുകയും വേണം. 

സർവകലാശാലവെബ്‌സൈറ്റിൽ(www.kannuruniversity.ac.in)സർട്ടിഫിക്കറ്റ്പോർട്ടലിൽ കൊടുത്ത നിർദ്ദേശങ്ങൾ പൂർണമായും വായിച്ചു മനസിലാക്കിയശേഷം  അപേക്ഷ സമർപ്പിക്കേണ്ടതാണ്             

 ടൈം ടേബിൾ

01.07.2025 ന്  ആരംഭിക്കുന്ന  അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ  ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് )  ഏപ്രിൽ 2025  പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

 ഓൺലൈൻ പരിശീലന പരിപാടി ( URGENT )

സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെയും പഠന വകുപ്പുകളിലെയും ബിരുദാനന്തര ബിരുദ പരീക്ഷകളുടെ മൂല്യനിർണ്ണയം ഓൺസ്ക്രീൻ വഴി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള ഓൺലൈൻ പരിശീലന പരിപാടി 25.06.2025 (ബുധൻ) ഉച്ചക്ക് 2 മണിക്ക് നടക്കും. ഇതിനാവശ്യമായ ഓൺലൈൻ ലിങ്ക് പ്രിൻസിപ്പൽമാരുടെ/ വകുപ്പ് തലവൻമാരുടെ ഇ-മെയിലിൽ ഷെയർ ചെയ്യുന്നതാണ്. ഓൺസ്ക്രീൻ മൂല്യനിർണ്ണയം ഫലപ്രദമായി നടപ്പിൽ വരുത്തുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ഇ-മെയിൽ മുഖേന സ്ഥാപനമേധാവികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. പ്രിൻസിപ്പൽമാർ, ചീഫ് സൂപ്രണ്ടുമാർ, പഠന വകുപ്പ് തലവൻമാർ നിർബന്ധമായും ഓൺലൈൻ യോഗത്തിൽ പങ്കെടുക്കണമെന്ന് പരീക്ഷാകൺട്രോളർഅറിയിച്ചു

പ്രായോഗികപരീക്ഷകൾ

അവസാന വർഷ  ബി.കോം/ബി.ബി.എ  ഡിഗ്രി  (വിദൂരവിദ്യാഭ്യാസം – സപ്ലിമെൻറ്ററി/മേഴ്‌സി ചാൻസ്) മാർച്ച്,  2025  പരീക്ഷകളുടെ ഭാഗമായ  പ്രായോഗിക പരീക്ഷകൾ   2025  ജൂലൈ   04  ന്  കണ്ണൂർ എസ്‌ എൻ  കോളേജിൽ വെച്ച് നടക്കുന്നതാണ്.

  വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .

യു. ജി (FYUGP/FYIMP) – അഡ്മിഷൻ ഫീസൊടുക്കുന്നത് – സംബന്ധിച്ച നിർദ്ദേശങ്ങൾ

       2025 – 26 അധ്യയന വർഷം കണ്ണൂർ സർവകലാശാലയുടെ കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ / പഠനവകുപ്പുകളിലെ FYUGP/FYIMP പ്രോഗ്രാമുകളിലേക്ക് രണ്ടാം അലോട്ട്മെന്റ് വഴി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ഫീസൊടുക്കുന്നതിനുള്ള സൗകര്യം, 24.06.2025 മുതൽ 30.06.2025 വരെ വെബ്‌സൈറ്റിൽ ലഭ്യമാണ്. നിർബന്ധമായും അഡ്മിഷൻ ഫീസൊടുക്കിയതിന് ശേഷം മാത്രം വിദ്യാർത്ഥികൾ ഈ ദിവസങ്ങളിൽ കോളേജുകളിൽ പ്രവേശനത്തിന് വേണ്ടി ഹാജരാകേണ്ടതാണ് .

  ഒന്നാം അലോട്മെന്റിന് ശേഷം അഡ്‌മിഷൻ ഫീസൊടുക്കാഞ്ഞതിനാൽ അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നും പുറത്തായ അപേക്ഷകർ, മൂന്നാം അലോട്ട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനായി, വെബ്സൈറ്റ് വഴി കറക്ഷൻ ഫീസൊടുക്കിയതിന് ശേഷം രസീതി സഹിതം ugdoa@kannuruniv.ac.in എന്ന മെയിലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ് .

മൂന്നാം അലോട്ട്മെന്‍റ് : 07.07.2025

കൂടുതല്‍ വിവരങ്ങള്‍ക്ക് admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ഹെൽപ്പ് ലൈൻ നമ്പറുകൾ : +914954262995, 7356948230.

e-mail id: ugdoa@kannuruniv.ac.in

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign