275 ഗ്രാം എംഡിഎംയും 12 ഗ്രാം ഹാഷിഷ് ഓയിലും സഹിതം രണ്ടു പേരെ എക്സൈസ് പിടികൂടി. കരിപ്പാലിലെ പി.മുഹമ്മദ് മഷൂദ്, അഴീക്കോട് നോർത്തിലെ ഇ. സ്നേഹ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറുവക്ക് സമീപത്തെ ലോഡ്ജിലും പ്രതികളുടെ വാഹനത്തിലും വീട്ടിലും നടത്തിയ റെയ്ഡിലാണ് മയക്ക്മരുന്ന് പിടിച്ചത്.എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ഷാബു സി യുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. 4.8 ഗ്രാം മെത്താഫിറ്റാമിനാണ് പിടികൂടിയത്. തുടർന്ന് ഇവരുടെ സ്കൂട്ടർ പരിശോധിച്ചതിൽ 12.446 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. തുടർന്ന് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഴീക്കോട് ഭാഗത്തുള്ള യുവതിയുടെ വീട്ടിൽ വെച്ച് 184.43 ഗ്രാം മെത്താഫിറ്റാമിനും, 89.423 ഗ്രാം MDMA യും ആണ് പിടികൂടിയത്.

കണ്ണൂർ ജില്ലയിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ പ്രതികൾ.മുമ്പും മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. കഴിഞ്ഞ വർഷം കണ്ണൂർ താളികാവ് ഭാഗത്തു വെച്ച് 207 ഗ്രാം മെത്തഫിറ്റാമിൻ കൈവശം വെച്ച കേസിൽ ഒന്നാം പ്രതി മഷൂദ് ഒരു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. പ്രതികൾ ജില്ലയുടെ പലഭാഗത്തും രാസ ലഹരികൾ വില്പന നടത്തുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു . പ്രതികളെ കണ്ട് പിടിക്കുന്നതിനു ATS കേരളയുടെ സഹായം ലഭിച്ചിട്ടുള്ളതാണ്.

അസിസ്റ്റന്റ് ഇസ്പെക്ടർമാരായ സന്തോഷ് തൂനോളി, അനിൽകുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ ഖാലിദ് ടി, സുഹൈൽ പി പി, ജലീഷ് പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അജിത് സി, ഷാമജിത്ത് സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, സായൂജ് വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സീമ പി, ഷബ്ന എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം ഗണേഷ് ബാബു പി വി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കണ്ണൂർ JFCM II കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.
