Home Politics വെള്ളാപ്പള്ളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വെള്ളാപ്പള്ളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

by Sayana k
0 comments

വെള്ളാപ്പള്ളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രീനാരായണഗുരു എന്ത് പറയാൻ പാടില്ലെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി പറയുന്നത്. ഇതുവരെയും ഈഴവർക്ക് എതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.താൻ 25 വർഷമായി MLA യാണ്. 52% ഈഴവരുള്ള മണ്ഡലത്തിൽ നിന്നാണ് വരുന്നത്. തന്നെ നന്നായി അറിയുന്നത് മണ്ഡലത്തിൽ ഉള്ളവർക്കാണ്. വർഗീയത ആരു പറഞ്ഞാലും അതിനെതിരെ പ്രതികരിക്കും. അതിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ല്ലെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ഒരു വിഷയവുമല്ല. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുഡിഎഫ് നടത്തുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ടീം യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്നും വി ഡി സതീശൻ ആരോപിച്ചു. വോട്ടർ പട്ടികയുടെ വിവരം ശേഖരിച്ച ഉദ്യോഗസ്ഥർ സിഐഎമുകാരാണ്. ഒരു വീട്ടിലെ വോട്ടർമാർ രണ്ട് വാർഡുകളിലായിട്ടുണ്ട്. ഒരു തിരിച്ചറിയൽ കാർഡ് നമ്പരിൽ ഒന്നിലധികം വോട്ടർമാരുണ്ട്.

 

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign