Home kannur News മയ്യിലിൽ വ്യാപക സിപിഎം അക്രമണം;പോലീസ് നടപടി വേണമെന്ന് ബിജെപി

മയ്യിലിൽ വ്യാപക സിപിഎം അക്രമണം;പോലീസ് നടപടി വേണമെന്ന് ബിജെപി

by Sayana k
0 comments

മയ്യിൽ പഞ്ചായത്തിൽ സിപിഎം വ്യാപകമായി ആക്രമം നടത്തിയിരിക്കുകയാണ്. പൊതുവേ ശാന്തമായ പ്രദേശത്ത് ഇന്നലെ രാത്രി ആർഎസ്എസ്- ബിജെപി പ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.കയരളം ഗോപാലൻ പീടികക്ക് സമീപം രക്ഷാബന്ധൻ പരിപാടി നടക്കുന്നിടത്ത് അതിക്രമിച്ചു വന്ന നൂറോളം സിപിഎമ്മുകാർ കുഴപ്പങ്ങൾ ഉണ്ടാക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്ത പ്രവർത്തകരെ മർദ്ദിച്ചു.

റോഡിൽ വാഹനം തടഞ്ഞ് നിർത്തി ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവരെയും മർദ്ദിച്ചു. പ്രശ്നങ്ങൾ അറിയാതെ റോഡിൽ എത്തപ്പെട്ടവരെയും സായുധരായ സിപിഎമ്മുകാർ ആക്രമിച്ചു. സിപിഎം അക്രമത്തിൽ ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി. അക്രമികൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അക്രമത്തിന് വിധേയമായവരെ കെ കെ വിനോദ് കുമാർ, എ പി ഗംഗാധരൻ, അജികുമാർ കരിയിൽ, കെ സജേഷ്, ശ്രീഷ് മിനാത്ത്, ബാബുരാജ് രാമത്ത്, ടി സി മോഹനൻ എന്നിവർ സന്ദർശിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign