സ്വാതന്ത്ര്യ ദിനത്തിൽ യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കൾക്കും യുവതികൾക്കും സർക്കാരിൽ നിന്ന് ₹15,000 ലഭിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹന തുക നൽകും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന യുവാക്കൾക്ക് ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി.

2047 വിദൂരമല്ല, ഇത് മുന്നേറാനുള്ള സമയം. സർക്കാർ നിങ്ങളോടൊപ്പം ഉണ്ട്. നമുക്ക് പുതിയ ചരിത്രം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിർമ്മാണ ദൗത്യം ആവേശത്തോടെ മുന്നോട്ട് നീങ്ങുന്നു. നാം ഗുണനിലവാരത്തിൽ ഉയർന്ന മൂല്യങ്ങൾ കൈവരിക്കണം. വിലകുറവ് ഉന്നത ഗുണനിലവാരം എന്ന മുദ്രാവാക്യം സ്വീകരിക്കണം.ഇന്ന് 140 കോടി ഇന്ത്യക്കാർക്കും സമൃദ്ധ ഭാരതം മാത്രമാണ് വേണ്ടത്. കോടിക്കണക്കിന് പേരുടെ ത്യാഗങ്ങൾ കൊണ്ട് സ്വാതന്ത്ര്യം ലഭിച്ച എങ്കിൽ, കോടിക്കണക്കിന് പേർ മനസ്സുവച്ചാൽ സമൃദ്ധ ഭാരതം സാധ്യമാകും. സമൃദ്ധ ഭാരതം ഈ സമയത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആഹ്വാനം ചെയ്യുന്നു, ഇതേതെങ്കിലും പാർട്ടിയുടെതല്ല. രാജ്യം നമ്മുടേത് എല്ലാവരുടേതും ആണ്. രാജ്യത്തെ ജനങ്ങളുടെ വിയർപ്പിൽ നിന്നും നിർമ്മിച്ച ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുക.

കഴിഞ്ഞകാലങ്ങളിൽ ഇൻഷുറൻസ് മേഖലയിൽ അടക്കം നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കി. പരിഷ്കാരങ്ങൾക്കായി ഒരു ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ ദൗത്യസംഘം സംയോജിതമായി പ്രവർത്തിക്കും.കഴിഞ്ഞ എട്ടു വർഷമായി ജി എസ് ടി നടപ്പാക്കി നികുതി വ്യവസ്ഥകൾ ലഘൂകരിച്ചു. നമ്മുടെ രാജ്യം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ അതിവേഗം മുന്നോട്ടു നീങ്ങുകയാണ്. ഈ ദീപാവലിക്ക്, രാജ്യത്തെ ജനങ്ങൾക്ക് ഒരു വലിയ സമ്മാനം ലഭിക്കാൻ പോകുന്നു.കഴിഞ്ഞ എട്ട് വർഷമായി, ഞങ്ങൾ ജിഎസ്ടിയിൽ ഒരു പ്രധാന പരിഷ്കരണം നടപ്പിലാക്കുകയും രാജ്യത്തുടനീളം നികുതി ഭാരം കുറയ്ക്കുകയും ചെയ്തു. അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ കൊണ്ടുവരികയാണ്. രാജ്യം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്നും മോദി വ്യക്തമാക്കി.
