Home kannur News കണ്ണൂരിൽ തീവണ്ടി ഇറങ്ങിയാൽ ഇ-സ്കൂട്ടർ വാടകയ്ക്കെടുത്ത് ഇനി കറങ്ങാം

കണ്ണൂരിൽ തീവണ്ടി ഇറങ്ങിയാൽ ഇ-സ്കൂട്ടർ വാടകയ്ക്കെടുത്ത് ഇനി കറങ്ങാം

by Sayana k
0 comments

കണ്ണൂരിൽ തീവണ്ടി ഇറങ്ങിയാൽ അവിടെ നിന്ന് ഇ-സ്കൂട്ടർ വാടകയ്ക്കെടുത്ത് പയ്യാമ്പലം ബീച്ചും കോട്ടയും കണ്ട് അറക്കൽ മ്യൂസിയം വഴി കറങ്ങി തിരിച്ചു വരാം.അതിനുള്ള സൗകര്യം കണ്ണൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കുകയാണ് റെയിൽവേ. പഴയങ്ങാടി, മാഹി, തലശ്ശേരി എന്നീ 17 സ്റ്റേഷനുകളിലാണ് റെയിൽവേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകക്ക് നൽകുന്നത്.

മണിക്കൂർ, ദിവസ വാടകയ്ക്ക് ഇ-സ്കൂട്ടർ നൽകും. ആധാർ, ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചാണ് സ്കൂട്ടർ വാടകക്ക് നൽകുക.ജിപിഎസ് സംവിധാനം ഉണ്ടാകും. ഹെൽമെറ്റും നൽകും. വിനോദ സഞ്ചാരം ഉൾപ്പെടെയുള്ള ചെറുദൂര യാത്രാ ആവശ്യങ്ങൾക്ക് ഇ-വാഹനം ഉപയോഗിക്കാം.
റെയിൽവേ നൽകുന്ന സ്ഥലത്ത് കരാറുകാരാണ് സംരംഭം ഒരുക്കുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പദ്ധതി ഉടൻ തുടങ്ങും.വൈവിധ്യവത്കരണ ഭാഗമായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ എ ടി എം സ്ഥാപിച്ചു. രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ ഐസ്‌ക്രീം പാർലറും തുടങ്ങി.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign