സുപ്രീം കോടതിയില്‍ നിന്ന് നിമിഷപ്രിയുടെ മോചനവുമായി ബന്ധപ്പെട്ട് ഹര്‍ജി പിന്‍വലിച്ച് സുവിശേഷകന്‍ കെ എ പോള്‍. ഹര്‍ജി തള്ളുമെന്ന സുപ്രീം കോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. നിമിഷപ്രിയയുടെ മോചനശ്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും
മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി. കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുമെന്ന് കെ എ പോളിനോട്് സുപ്രീം കോടതി അറിയിച്ചു. കേന്ദ്രവുമായി സംസാരിക്കാന്‍ അനുവദിക്കണമെന്ന പോളിന്റെ ആവശ്യവും തള്ളി.
മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ഹര്‍ജിയെന്ന് കെഎ പോളിനോട് സുപ്രീം കോടതി ചോദിച്ചു. അതേസമയം ഏഴ് ദിവസത്തിനകം സര്‍ക്കാര്‍ നിമിഷപ്രിയയെ മോചിപ്പിച്ചില്ലെങ്കില്‍ താന്‍ വീണ്ടും ഇടപെടുമെന്ന് കെ എ പോള്‍ പറഞ്ഞു.
നിമിഷ തനിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ കണ്ടത്. കാന്തപുരത്തെയും ആക്ഷന്‍ കൗണ്‍സിലിലെ മറ്റ് ആളുകളും മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കണമെന്ന് നിമിഷ ആവശ്യപ്പെട്ടു. ഇന്ന് ഓണ്‍ലൈനായി നിമിഷയെ കോടതിയില്‍ താന്‍ ഹാജരാക്കിയേനേ. പക്ഷേ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. എന്ത് സംഭവിച്ചാലും താന്‍ ഉത്തരവാദിയല്ലെന്നും സുവിശേഷകന്‍ കെ എ പോള്‍ പറഞ്ഞു.
