താലൂക്ക് വികസന സമിതി സെപ്റ്റംബർ ഒൻപതിന്
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബർ ഒമ്പതിന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും.
സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിൽ ഒഴിവുകൾ
വിവിധ വിദ്യാലങ്ങളിൽ പ്രവർത്തിക്കുന്ന സമഗ്രശിക്ഷാ കേരളം സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പടിയൂർ ജി എച്ച് എസ് എസിൽ ട്രെയിനർ തസ്തികയിൽ ആനിമേറ്റർ, പാട്യം ജി എച്ച് എസ് എസിൽ കോസ്മറ്റോളജിസ്റ്റ്, മണത്തണ ജി എച്ച് എസ് എസിൽ സ്‌കിൽ അസിസ്റ്റന്റ് എന്നീ ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ളവർ ആഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് എസ് എസ് കെ ജില്ലാ ഓഫീസിൽ എത്തണം. ഫോൺ: 04972 707993
പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര
കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ രണ്ടിന് പുലർച്ചെ അഞ്ച് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് സെപ്റ്റംബർ നാലിന് പുലർച്ചെ തിരിച്ചെത്തും. പഞ്ചപാണ്ഡവ ക്ഷേത്രങ്ങൾക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും ആറന്മുള വള്ള സദ്യയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. ഫോൺ: 9495403062, 9745534123
ലേലം
കെ എസ് ബി സി ഡി സി കുടിശ്ശിക ഈടാക്കുന്നതിന് ഏരുവേശ്ശി അംശം ദേശം റീ സർവെ നമ്പർ 97/131ൽപ്പെട്ട 0.0214 ഹെക്ടർ സ്ഥലത്തിന്റെ ലേലം ഒക്ടോബർ ഒൻപതിന് രാവിലെ 11.30 ന് ഏരുവേശ്ശി വില്ലേജ് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾ ഏരുവേശ്ശി വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും. ഫോൺ: 0460 2203142
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മൂന്ന് ബസുകൾക്ക് ഫിറ്റ്‌നസ് എടുക്കുന്നതിന്റെ ഭാഗമായി ക്യാമറകൾ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ ഒൻപതിന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 04972780226
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗത്തിലെ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ലാബിലേക്ക് കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.gcek.ac.in വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 04972780226
ഇലക്ട്രോണിക്ക് വീൽചെയർ വിതരണം
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക്ക് വീൽചെയർ, ആർട്ടിഫിഷ്യൽ കൃത്രിമക്കാൽ എന്നിവ വിതരണം ചെയ്യുന്നു. കരിവെള്ളൂർ-പെരളം ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡ്, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാർഡുകൾ, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡ്, മാടായി ഗ്രാമപഞ്ചായത്തിലെ 13, 15, 20 വാർഡുകൾ, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ ആറാംവാർഡ് എന്നിവിടങ്ങളിൽ ഇലക്ട്രോണിക്ക് വീൽചെയറും പയ്യന്നൂർ മുനിസിപ്പാലിറ്റി 39-ാം വാർഡ്, ചെറുപുഴ ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡ് എന്നിവിടങ്ങളിൽ കൃത്രിമക്കാലും വിതരണം ചെയ്യും. 40 ശതമാനമോ അതിൽ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്/റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഇലക്ട്രോണിക് വീൽചെയർ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ (സി ഡി പി ഒ) സാക്ഷ്യപത്രവും സഹിതം ആഗസ്റ്റ് 30 ന് വൈകീട്ട് അഞ്ചിനകം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ അപേക്ഷ ലഭിക്കണം. ഫോൺ: 8281999015
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: തീയ്യതി നീട്ടി
ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ തുടങ്ങിയവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ ഒന്ന് വരെ നീട്ടി. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 50,000 രൂപയാണ് ധനസഹായം. വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എൽ, ശാരീരിക മാനസിക വെല്ലുവിളിയുള്ള കുട്ടികളുള്ളവർ, പെൺകുട്ടികൾ മാത്രമുള്ളവർ, മക്കളില്ലാത്തവർ തുടങ്ങിയവർക്ക് മുൻഗണന. അപേക്ഷകർ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് സ്ഥിരവരുമാനം ഉള്ളവരോ പത്ത് വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് സഹായം ലഭിച്ചവരോ ആകരുത്. പ്രത്യേകം തയ്യാറാക്കിയ അപേക്ഷയോടൊപ്പം നികുതി സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ പകർപ്പ്, വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സാക്ഷ്യപത്രം, പത്തുവർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കണം. അപേക്ഷകൾ കലക്ട്രേറ്റിലെ ന്യൂനപക്ഷ സെക്ഷനിൽ നേരിട്ടോ, എഡിഎം, ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കലക്ട്രേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷാഫോറം www.minortiywelfare.kerala.gov.in എന്ന സൈറ്റിൽ നിന്നും ലഭിക്കും.
ഇ-മസ്റ്ററിംഗ്; അപേക്ഷ നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച് ഉത്തരവായ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി ഇ-മസ്റ്ററിംഗ് ചെയ്യേണ്ട സമയപരിധി സെപ്റ്റംബർ 10 വരെ ദീർഘിപ്പിച്ചു. പ്രസ്തുത സമയ പരിധിക്കുള്ളിൽ എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നും പിന്നീട് സമയം അനുവദിക്കില്ലെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2705197
സ്‌ക്വയർ മെഷ് കോഡ് എൻഡ് വിതരണം
2025-26 വർഷത്തിൽ യന്ത്രവൽകൃത ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്ക് സ്‌ക്വയർ മെഷ് കോഡ് എൻഡ് വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം ട്രോളർ ബോട്ട് ഉടമകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു യൂണിറ്റിന് 16,000 രൂപ വിലയുള്ള ഫിഷ് കോഡ് എൻഡ്, ഷ്രിംപ് കോഡ് എൻഡ് എന്നിവ 50 ശതമാനം സബ്സിഡിയോടെ വിതരണം ചെയ്യും. താൽപര്യമുള്ള യാനഉടമകൾ സെപ്റ്റംബർ പത്തിനകം അതാത് മത്സ്യഭവനുകളിൽ നിർദിഷ്ട മാതൃകയിൽ അപേക്ഷകൾ നൽകണം. കൂടുതൽ വിവരങ്ങൾ തലശ്ശേരി, കണ്ണൂർ, അഴീക്കോട് (അഴീക്കൽ) മത്സ്യഭവൻ ഓഫീസുകളിലോ, കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ ലഭിക്കും. ഫോൺ: 0497 2731081
മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സ്
അസാപ് പാലയാട് സ്‌കിൽ പാർക്കിൽ അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്നൊരുക്കുന്ന ആറുമാസ മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 2021 നുശേഷം ഐ.ടി.ഐ ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ആദ്യ രണ്ടുമാസത്തെ ക്ലാസ് കണ്ണൂർ ഗവ. പോളിടെക്‌നിക്കിലും നാല് മാസത്തെ പരിശീലനവും ആറ് മാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങും കൊച്ചിൻ ഷിപ്പ്യാർഡിലും ആയിരിക്കും. ട്രെയിനിംഗ് സമയത്ത് സ്റ്റൈപ്പൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ ഒരു വർഷത്തേക്ക് സ്റ്റൈപ്പന്റോടുകൂടിയ അപ്രന്റിസ്ഷിപ്പും ലഭിക്കും. https://csp.asapkerala.gov.in/courses/marine-structural-fitter-and-fabricator ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: +91 9495999712
ക്വട്ടേഷൻ ക്ഷണിച്ചു
ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ 2010 മോഡൽ ടാറ്റാ സ്‌പേഷ്യോ വാഹനം ലേലം ചെയ്ത് വിൽപന നടത്തിയശേഷം അഞ്ച് വർഷത്തേക്ക് ഏഴോം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തന്നെ തിരികെ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിന് രാവിലെ 11.30 വരെ സമർപ്പിക്കാം. ഫോൺ: 0497 2815163
