ജോലി ഒഴിവ്
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ ഒഴിവുള്ള ഒരു വനിത ഹോസ്റ്റൽ മേട്രൺ തസ്തികയിലേക്ക് താത്കാലിക ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു . എസ് എസ് എൽ സി യോഗ്യതയുള്ള 18നും 36 നും ഇടയിൽ പ്രായമുള്ള (സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അംഗീകൃത പ്രായ ഇളവിന് അർഹതയുണ്ടവും ) ഭിന്നശേഷിക്കാരല്ലാത്ത സ്ത്രീകളായ ഉദ്യോഗാർത്ഥികൾ 29-09-2025ന് രാവിലെ 10.30 മണിക്ക് മാനന്തവാടി ക്യാമ്പസ് ഡയറക്ടറുടെ ഓഫീസിൽ വെച്ചു നടത്തപെടുന്ന നിയമന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണമെന്ന് അറിയിക്കുന്നു. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതിന്ന് പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്
തീയതി നീട്ടി
പ്രൈവറ്റ് രെജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (2024 അഡ്മിഷൻ റെഗുലർ – എഫ് വൈ യു ജി പി പാറ്റേൺ ) ഏപ്രിൽ 2025 പരീക്ഷകൾക്ക് രെജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി സെപ്റ്റംബർ 20 വരെ നീട്ടി
രണ്ടാം സെമസ്റ്റർ എഫ് വൈ യു ജി പി (ഏപ്രിൽ 2025) പരീക്ഷയുടെ പുനർ മൂല്യ നിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു.അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പുതുക്കിയ മാർക്ക് ലിസ്റ്റ് K REAP ലെ സ്റ്റുഡൻറ് ലോഗിൻ -ൽ ലഭ്യമാവുന്നതാണ്.ഇത് സംബന്ധിച്ച റിസൾട്ട് മെമ്മോ രജിസ്റ്റർ ചെയ്ത ഇ മെയിൽ അഡ്രസ്സിൽ ലഭിക്കുന്നതാണ്.
04.11.2025 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എഫ് വൈ യു ജി പി (നവംബർ 2025 ) പരീക്ഷയ്ക്ക് മുന്നോടിയായുള്ള സ്റ്റുഡന്റ് രജിസ്ട്രേഷനും കോഴ്സ് സെലെക്ഷനും 29 .09 .2025 മുതൽ 06 .10 .2025 വരെ ചെയ്യാവുന്നതാണ് .തുടർന്ന് 09.10.2025 മുതൽ 15.10.2025 വരെ പിഴയില്ലാതെയും 17.10.2025 വരെ പിഴയോടു കൂടിയും പരീക്ഷാ രെജിസ്ട്രേഷനും ചെയ്യേണ്ടതാണ് .
04.11.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദം ( സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2025 പരീക്ഷകൾക്ക് 09.10.2025 മുതൽ 15.10.2025 വരെ പിഴയില്ലാതെയും17.10.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം
പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷാ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് . ഉത്തരക്കടലാസ് പുനർ മൂല്യ നിർണ്ണയം / സൂക്ഷ്മ പരിശോധന / പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷകൾ 30 .09 .2025 ,5 P M വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്
ത്രിദിന ദേശീയ ട്രൈബൽ കോൺഗ്രസ്സ്
കണ്ണൂർ സർവ്വകലാശാല നരവംശ ശാസ്ത്ര വകുപ്പ് കോഴിക്കോട് കിർട്ടാട്സിൻ്റെ സഹകരണത്തോടെ സെപ്തംബർ 22 മുതൽ 24 വരെ ത്രിദിന ദേശീയ ട്രൈബൽ കോൺഗ്രസ്സ് പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസ്സിൽ നടത്തും. ഡെൽഹി സർവ്വകാലാശാല നരവംശശാസ്ത്ര വകുപ്പിലെ പ്രൊഫസർ ആർ.പി. മിത്ര ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തും. കിർട്ടാഡ്സ് മുൻ ഡയറക്ടർ മോഹൻ കുമാർ, ആന്ത്രയിലെ ട്രൈബൽ സെൻട്രൽ സർവ്വകലായിലെ ഡോ. ദിവ്യ കോണിക്കൽ, കിർട്ടാസ്സിലെ ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. പ്രദീപ് കുമാർ കെ. എസ്. , സുഭാഷ് വി. എസ്. എന്നിവർ പ്രഭാഷണങ്ങൾ നടത്തും. തുടർന്ന് മണിപ്പൂർ, കർണ്ണാടക, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ നിന്നുമുള്ള അധ്യാപകരും വിദ്യാർത്ഥികളും ഇരുപത് പ്രബദ്ധങ്ങൾ അവതരിപ്പിക്കും.
