Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments
മുച്ചക്രവാഹന വിതരണം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്യുന്നു. സെപ്റ്റംബര്‍ 29 ന് ഉച്ചക്ക് മൂന്നുമണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് ആംഫി തീയറ്ററില്‍ നടക്കുന്ന പരിപാടി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി സുബൈര്‍ ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ മേയര്‍ മുസലിഹ് മഠത്തില്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  അഡ്വ.കെ.കെ.രത്‌നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍.കെ.വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ക്ഷേമനിധി ബോര്‍ഡ് അംഗം വി.ബാലന്‍ അധ്യക്ഷനാകും.

റദ്ദാക്കി

ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ അറബിക് ലാംഗ്വേജ് ടീച്ചര്‍ എല്‍ പി എസ് (ഫസ്റ്റ് എന്‍ സി എ വിശ്വകര്‍മ) (കാറ്റഗറി നമ്പര്‍ 155/2024) തസ്തികയിലേക്ക് 2024 ജൂണ്‍ 15 ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകളൊന്നും ലഭ്യമല്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ്

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്ക് /സോഷ്യല്‍ ഡിസിപ്ലിനില്‍ ബിരുദത്തോടൊപ്പം ഗവ./ നോണ്‍ ഗവ. സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 41 വയസ്. നിയമാനുസൃത ഇളവ് ബാധകം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒക്ടോബര്‍ മൂന്നിനകം പേര് രജിസ്റ്റര്‍ ചെയ്യണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

പേരാവൂര്‍ ഗവ. ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷ പരിചയം/ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷ പരിചയം/ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി പാസായ ശേഷം മൂന്ന് വര്‍ഷത്തെ പരിചയമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 24 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി ഓഫീസില്‍ എത്തണം. ഫോണ്‍: 0490 2996650

മീഡിയ അക്കാദമിയില്‍ ഫോട്ടോ ജേര്‍ണലിസം

കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളില്‍ നടത്തുന്ന മൂന്ന് മാസ ഫോട്ടോ ജേര്‍ണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. അപേക്ഷകള്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30 വിലാസത്തിലോ https://forms.gle/ufEN2EzVr4VHKRAs5 ലിങ്കിലൂടെയോ ഒക്ടോബര്‍ ആറ് വരെ സ്വീകരിക്കും. വെബ്സൈറ്റ്: www.keralamediaacademy.org, ഫോണ്‍: കൊച്ചി- 8281360360, തിരുവനന്തപുരം- 9447225524

കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ്

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കുമായി കാര്‍ഷിക അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും അപേക്ഷിക്കാം. നിബന്ധനകള്‍ക്ക് വിധേയമായി സ്പെയര്‍ പാര്‍ട്സുകള്‍ക്ക് 25 ശതമാനം മുതല്‍ 100 ശതമാനം (പരമാവധി 1000 മുതല്‍ 5000 രൂപ വരെ) വരെയും, റിപ്പയര്‍ ചാര്‍ജുകള്‍ക്ക് 25 ശതമാനവും (പരമാവധി 1000 രൂപ) ധനസഹായം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ ഏഴ് വരെ സ്വീകരിക്കും. 2025-26 വര്‍ഷത്തില്‍ രണ്ടുഘട്ടമായി 20 സര്‍വീസ് ക്യാമ്പുകളാണ് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമുകള്‍ക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം. ഫോണ്‍: 9383472051, 9383472052

ദേവസ്വം പട്ടയക്കേസുകളുടെ വിചാരണ

ഇരിട്ടി, തലശ്ശേരി ലാന്‍ഡ് ട്രിബ്യൂണലില്‍ സെപ്റ്റംബര്‍ 23, 24, തീയതികളില്‍ നടത്തുന്ന ദേവസ്വം പട്ടയക്കേസുകളുടെ വിചാരണ രാവിലെ 10.30 ന് ആരംഭിക്കുമെന്ന് ഇരിട്ടി, തലശ്ശേരി ലാന്‍ഡ് ട്രിബ്യൂണല്‍ (ദേവസ്വം), ഡെപ്യൂട്ടി കലക്ടര്‍ (ഡി എം) അറിയിച്ചു.

കമ്പ്യൂട്ടര്‍ കോഴ്സുകള്‍

സി-ഡിറ്റിന്റെ താഴെ ചൊവ്വ കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന ഡി സി എ, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിംഗ്, ഡി ടി പി, എംഎസ് ഓഫീസ് കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി മിനിമം യോഗ്യതയുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. എസ് സി/എസ് ടി, ബി പി എല്‍ വിഭാഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. ഫോണ്‍: 9947763222

തീയതി നീട്ടി

പത്താമത് ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സ വകുപ്പും നാഷണല്‍ ആയുഷ് മിഷനും സംയുക്തമായി ‘ ആയുര്‍വേദ ഫോര്‍ പീപ്പിള്‍ ആന്‍ഡ് പ്ലാനറ്റ്’ എന്ന വിഷയത്തില്‍ നടത്തുന്ന റീല്‍സ് മത്സരത്തിന്റെ അവസാന തീയതി സെപ്റ്റംബര്‍ 25 ന് വൈകീട്ട് അഞ്ച് മണിവരെ നീട്ടി. രണ്ട് മിനിറ്റില്‍ കവിയാത്ത റീലുകള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം 9656859307 / 9895647497 നമ്പറില്‍ ലഭിക്കണം.

വൈദ്യുതി മുടങ്ങും

എച്ച് ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍  തക്കാളിപ്പീടിക, വാരംകടവ്, ആരോഗ്യ, വാരം കടവ് ജംഗ്ഷന്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സെപ്റ്റംബര്‍ 23 ന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

എച്ച് ടി ലൈനിനു സമീപത്തുള്ള മരം മുറിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ അല്‍ രാഹ, കെ പി ടവര്‍, നോബിള്‍ ഡെക്കര്‍, ഡി കെ എച്ച് മോട്ടോഴ്സ്, ആറ്റടപ്പ, തങ്കേകുന്ന്, എച്ച് ടി ഷോപ്രിക്സ് ഇന്‍ഡോര്‍, താഴെ ചൊവ്വ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ സെപ്റ്റംബര്‍ 23 ന് രാവിലെ ഏഴ് മുതല്‍ എട്ട് വരെ വൈദ്യുതി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പി ജി ബ്ലോക്ക്, ബേസിക് വര്‍ക്ക്ഷോപ്പ്, ഹൈഡ്രോളിക്സ് ലാബ് എന്നിവിടങ്ങളിലേക്ക് വെള്ളം ലഭ്യമാക്കുന്നതിന് ബോര്‍വെല്‍ പമ്പുകള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 26 ന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04972780226

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign