Home News CBSE 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു; പത്താം ക്ലാസ് പരീക്ഷ ഇത്തവണ രണ്ടു തവണ

CBSE 10, 12 ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു; പത്താം ക്ലാസ് പരീക്ഷ ഇത്തവണ രണ്ടു തവണ

by Sayana k
0 comments

2026 ൽ നടക്കാനിരിക്കുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തീയതി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പുറത്തിറക്കി. പരീക്ഷകൾ 2026 ഫെബ്രുവരി 17 നും ജൂലൈ 15 നും ഇടയിൽ നടക്കും. 2026 ഫെബ്രുവരി 17ന് 10, 12 ക്ലാസുകളിലെ പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച മാർച്ച് 9ന് അവസാനിക്കും. പത്താം ക്ലാസിലെ രണ്ടാം ബോർഡ് പരീക്ഷ മെയ് 15ന് ആരംഭിച്ച ജൂൺ ഒന്നിന് അവസാനിക്കും.

2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 17ന് ആരംഭിച്ച ഏപ്രിൽ 9ന് അവസാനിക്കും. സിബിഎസ്ഇയുടെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളവും വിദേശത്തുള്ള 26 രാജ്യങ്ങളിലുമായി ഏകദേശം 45 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതും. എഴുത്തുപരീക്ഷകൾക്കൊപ്പം, ഫലപ്രഖ്യാപനം സമയബന്ധിതമായി ഉറപ്പാക്കുന്നതിന് പ്രാക്ടിക്കൽസ് ഉൾപ്പെടെയുള്ളവ നേരത്തെ നടത്തും.

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഓരോ വിഷയത്തിന്റെയും പരീക്ഷ കഴിഞ്ഞ് ഏകദേശം 10 ദിവസത്തിനുള്ളിൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കുകയും 12 ദിവസത്തിനുള്ളിൽ മൂല്യനിർണ്ണയം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, 12-ാം ക്ലാസ് ഫിസിക്സ് പരീക്ഷ 2026 ഫെബ്രുവരി 20-ന് നടക്കുകയാണെങ്കിൽ, മൂല്യനിർണ്ണയം മാർച്ച് 3-ന് ആരംഭിച്ച് മാർച്ച് 15-ന് അവസാനിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign