Home kannur News മാച്ചേരി അഴീക്കോടൻ സ്‌മാരക ഗ്രന്ഥാലയം സുവർണ്ണജൂബിലി ആഘോഷം വിവിധ പരിപാടികളോടെ നടന്നു

മാച്ചേരി അഴീക്കോടൻ സ്‌മാരക ഗ്രന്ഥാലയം സുവർണ്ണജൂബിലി ആഘോഷം വിവിധ പരിപാടികളോടെ നടന്നു

by Sayana k
0 comments

വണ്ടിയാല,മാച്ചേരി,കണ്ടമ്പേത്ത് പ്രദേശത്തെ സാംസ്കാരികമായി ഉന്നതിയിൽ എത്തിച്ച വായനശാലയുടെ സുവർണജൂബിലി ആഘോഷങ്ങൾ ഒരുവർഷക്കാലമായി നടന്നുവരികയാണ്.ക്‌ളീൻ വണ്ടിയാല ക്യാമ്പ്,,തൈറോയിഡ്‌ നിർണയക്യാമ്പ് , ഉന്നത വിജയികൾക്ക് അനുമോദനം,വൃക്ഷതൈ നടൽ,മെഗാ മെഡിക്കൽ ക്യാമ്പ് ,ഓണാഘോഷം,സാംസ്ക്കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ നടന്നുകഴിഞ്ഞു.സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം മുൻ എം പി യും, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ കെ കെ രാഗേഷ് ഉത്ഘാടനം ചെയ്‌തു.

സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം 2025 സെപ്റ്റംബർ 26 ,27 ,28 തീയതികളിൽ നടക്കും .വൈകിട്ട് 5 മണിക്ക് മേലെ മൗവഞ്ചേരിയിൽ നിന്നും വിളംബര ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമായി.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി കെ പ്രമീള ഫ്ലാഗ്ഓഫ് ചെയ്തു .

6മണിക്ക് വണ്ടിയാലയിൽ നടന്ന ലഹരിവിരുദ്ധ സെമിനാർ ചക്കരക്കൽ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ്ഇസ്പെക്ടർ ഷാജു കെ കെ ഉത്ഘാടനം ചെയ്തു .തുടർന്ന് നാട്ടിലെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ പരിപാടികള്‍ നാട്ടുത്സവം അരങ്ങേറി.അതിനുശേഷം പ്രശസ്ത മാന്ത്രികരായ സനല്‍ കല്ലാട്ടും രാജേഷും അവതരിപ്പിച്ച മാജിക് ഷോയും നടന്നു.27ന് നടക്കുന്ന വനിതാസെമിനാര്‍ അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ ജോയിൻ സെക്രട്ടറി സുകന്യ ടീച്ചര്‍ ഉത്ഘാടനം ചെയ്യും.തുടര്‍ന്ന് കൊച്ചിന്‍ ചന്ദ്രകാന്തയുടെ ഉത്തമന്‍റെ സങ്കീർത്തനം നാടകം അരങ്ങേറും. 28ന് സാംസ്കാരിക സമ്മേളനം പി ജയരാജന്‍ ഉത്ഘാടനം ചെയ്യും പഴയകാല വായനശാല പ്രവര്‍ത്തകര്‍ക്കും നാടിന്‍റെ യശസ്സുയര്‍ത്തിയ പ്രമുഖവ്യക്തികളെ ആദരിക്കുന്ന ചടങ്ങ് ആദരം 2025 നടക്കും. തുടര്‍ന്ന് പയ്യന്നൂര്‍ എസ്സ് എസ്സ് മ്യൂസിക്കിന്‍റെ ഗാനമേളയും അരങ്ങേറും .

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign