Home News ഡിസിസി ട്രഷററുടെ ആത്മഹത്യ; കേസിൽ വലിച്ചിഴക്കുന്നത് ​ഗൂഢാലോചനയെന്ന് സുധാകരൻ

ഡിസിസി ട്രഷററുടെ ആത്മഹത്യ; കേസിൽ വലിച്ചിഴക്കുന്നത് ​ഗൂഢാലോചനയെന്ന് സുധാകരൻ

by Sayana k
0 comments

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കുടുംബത്തോട് സഹതാപമുണ്ടെന്നും കുടുംബത്തെ സന്ദർശിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നും തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കെ സുധാകരൻ പറഞ്ഞു. വയനാട് ഡിസിസിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. തന്നെ കേസിലേക്ക് വലിച്ചിഴക്കുന്നത് ​ഗൂഢാലോചനയെന്ന് സുധാകരൻ ആരോപിച്ചു. മൊഴിയെടുക്കൽ രാഷ്ട്രീയ നീക്കമെന്ന് അദ്ദേഹം പറ‍ഞ്ഞു. അന്വേഷണ സംഘം എന്നെ വന്ന് കണ്ട് സംസാരിച്ച് ബോധ്യപ്പെടുത്തട്ടെയെന്ന് കെ സുധാകരൻ പറ‍ഞ്ഞു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign