Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

നോട്ടീസ് 

കണ്ണൂർ സർവകലാശാല മഞ്ചേശ്വരം ക്യാമ്പസ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ഒരു വർഷത്തേയ്ക്  കാന്റീൻ തുറന്ന് പ്രവർത്തിക്കുന്നതിന് കാന്റീൻ നടത്തിപ്പിൽ മുൻ പരിചയമുള്ള കുടുംബശ്രീ / സൊസൈറ്റി / സഹകരണ സംഘത്തിൽ നിന്നും  അർഹരായവരിൽ നിന്നും ക്വാട്ടേഷൻ ക്ഷണിച്ചു കൊള്ളുന്നു.

ക്വട്ടേഷനുകൾ സമർപ്പിക്കുന്നതിനുള്ള നിശ്ചിത അപേക്ഷ .ഫോറം ,നിബന്ധനകൾ എന്നിവ  സർവകലാശാല വെബ്സൈറ്റിൽ നിന്നും / കണ്ണൂർ  സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മഞ്ചേശ്വരം ക്യാമ്പസ്സിൽ നിന്നും ലഭിക്കുന്നതാണ്

 ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 31.10.2025, 3pm മണിവരെയാണ്. താമസിച്ചു ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല.

ലഭിക്കുന്ന ക്വട്ടേഷനുകൾ 31/10/2025  നു 3 .30 pm മണിക്ക് തുറക്കുന്നതാണ്

നിരതദ്രവ്യമായി കണ്ണൂർ സർവകലാശാല ഫൈനാൻസ് ഓഫീസറുടെ പേരിൽ എടുത്ത 1000 / – രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ,ഫുഡ് ലൈസൻസ് സർട്ടിഫിക്കറ്റ് ,ഹെൽത്ത് കാർഡ് ,പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ക്വട്ടേഷനോടൊപ്പം അടക്കം ചെയ്യേണ്ടതാണ് .കൂടാതെ ക്വട്ടേഷൻ ലഭിക്കുന്നവർ സെക്യൂരിറ്റി ഡെപ്പോസിറ് (refundable Rs.15000/- )അടക്കേണ്ടതാണ് .

യാതൊരു കാരണവും ബോധ്യപ്പെടുത്താതെ ക്വട്ടേഷനുകൾ നിരസിക്കുവാനുള്ള പൂർണ്ണ അധികാരം സർവകലാശാല രജിസ്ട്രാറിൽ നിക്ഷിപ്തമാണ്.

   പരീക്ഷാ ടൈംടേബിൾ

    കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ മൂന്നാം  സെമസ്റ്റർ  എം എ/ എം എസ് സി / എം സി എ/ എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് ( സി ബി സി എസ് എസ്- റഗുലർ -2024 അഡ്‌മിഷൻ  /  സപ്പ്ളിമെന്‍ററി -2023 & 2022 അഡ്‌മിഷൻ), നവംബർ 2025  പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

സർവകലാശാല പഠനവകുപ്പുകളിലെ  നാലാം   സെമസ്റ്റർ എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് & നാനോടെക്നോളജി), എം.എസ്.സി.ഫിസിക്സ് (നാനോസയൻസ് & നാനോടെക്നോളജി) (ജോയിൻറ്  സി എസ് എസ് – റെഗുലർ), മെയ് 2025  പരീക്ഷകളുടെ ഫലം  സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 30/10/2025 വൈകുന്നേരം  5  മണിവരെ അപേക്ഷിക്കാം.

ഹാൾ ടിക്കറ്റ് 

 സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ അഞ്ചാം സെമസ്റ്റർ   ത്രിവത്സര  എൽ.എൽ.ബി  (റെഗുലർ/സപ്ലിമെന്ററി), നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.  ഹാൾ ടിക്കറ്റ്  ലഭിക്കാത്തവർ   സർവകലാശാലയുമായി  ബന്ധപ്പെടേണ്ടതാണ്  .

തിയതി നീട്ടി

മൂന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി/എഫ്.വൈ.ഐ.എം.പി നവംബർ 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടക്കുന്നതിനുമുള്ള അവസാന തിയതി 21.10.2025 വരെയായി പുനക്രമീകരിച്ചു .

ത്രിദിനദേശീയസെമിനാർ  സമാപിച്ചു

image.png

കണ്ണൂർയൂണിവേഴ്സിറ്റി മോളിക്യൂലാർബയോളജി വിഭാഗം പി .എംഉഷ പദ്ധതിയുടെ സഹായത്തോടെ സർവ്വകലാശാല ആസ്ഥാനത്തു നടത്തിയ ത്രിദിനദേശിയസെമിനാർസമാപിച്ചു. സമാപനസമ്മേളനം ഐക്യൂഎസി ഡയറക്ടർ പ്രൊഫഅനൂപ്കുമാർ കേശവൻ ഉൽഘാടനംചെയ്തു .

ചടങ്ങിൽ ബയോടെക്നോളജി ആൻഡ്മൈക്രോബയോളജി വിഭാഗം തലവൻ പ്രൊഫ. കെശ്രീജിത്ത്മുഖ്യാഥിതി ആയി. സെമിനാറിന്റെ അവസാനദിനം ഡോ. നിഷാന (ഐസർ, തിരുവന്തപുരം), ഡോ .ബിനുകുമാർ (ഐജിഐബി, ഡൽഹി ), ഡോമോഹനൻ വിവി (ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്അഡ്വാൻസ്ഡ്വൈറോളജി, തിരുവന്തപുരം), പൊഫ മുഹമ്മദ്മുഷ്താഖ് (മംഗ്ലൂര്യൂണിവേഴ്സിറ്റി) എന്നിവർ പ്രഭാഷണംനടത്തി.

ബുധനാഴ്ചതുടങ്ങിയദേശിയസെമിനാറിൽപദ്മഭൂഷൺപി. ബലറാംമുഖ്യപ്രഭാഷണംനടത്തി. രാജ്യത്തെ വിവിധഗവേഷണസ്ഥാപനങ്ങളിൽനിന്ന്  ഉള്ളപ്രമുഖശാസ്ത്രജ്ഞർമോളിക്യൂലർബയോളജി അനുബന്ധശാസ്ത്രശാഖകളിൽ പ്രഭാഷണങ്ങൾ  നടത്തി. സമാപനസമ്മേളനത്തിൽസെമിനാർ ജോയിന്റ്കൺവീനർ ഡോ. സനീഷ്സത്യൻ സ്വാഗതവും കൺവീനർഡോ . സൂരജ്എംബഷീർ നന്ദിപ്രസംഗവും നടത്തി. തുടർന്ന്പോസ്റ്റർ മത്സരത്തിന്റെ സമ്മാന വിതരണവും നടത്തി.

Three-Day National Seminar Concludes

The three-day national seminar organized by the Department of Molecular Biology, Kannur University, with the support of the P. M. Usha Project, concluded at the university headquarters. Prof. Anoop Kumar Keshavan, Head of IQAC, inaugurated the valedictory function. Prof. K. Sreejith, Head of the Department of Biotechnology and Microbiology, served as the chief guest.

On the final day of the seminar, lectures were delivered by Dr. Nishana (IISER, Thiruvananthapuram), Dr. Binukumar (IGIB), Dr. Mohanan V. V. (Institute of Advanced Virology), and Prof. Muhammed Mushtaq (Mangalore University).

The national seminar, which began on Wednesday, featured the keynote address by Padma Bhushan awardee Prof. P. Balaram. Eminent scientists from various research institutions across the country delivered talks on different branches related to Molecular Biology. At the valedictory session, Dr. Saneesh Sathyan, Joint Convener of the seminar, delivered the welcome address, and Dr. Soorej M. Basheer, Convener, proposed the vote of thanks. This was followed by the distribution of prizes for the poster competition.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign